Advertisment

കാൻസർ രോഗിയായ തമിഴ് വനിതക്കു കൈത്താങ്ങായി ഇൻകാസ് ഫുർജൈറ

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

ഫുജൈറ: കാൻസർ രോഗം ബാധിച്ചു അതീവ ഗുരുതരാവസ്ഥയിലായ തമിഴ്‌നാട് ചെന്നൈ സ്വദേശിയായ വനിത ക്ക് ഇൻകാസ് ഫുജൈറ . കാൻസർ രോഗം രണ്ടാം ഘട്ടത്തിലേക്ക് കടന്ന സ്ത്രീ മാസമായി ജോലിയില്ലാതെ കഷ്ടത്തിലായിരുന്നു.

Advertisment

publive-image

ഡ്രൈവിംഗ്‌ സ്കൂൾ ഇൻസ്‌ട്രുക്ടറായും അതിനു ശേഷം ട്രാൻസ്‌പോർട് കമ്പനിയിൽ യിൽ ഡ്രൈവർ ആയും ജോലി നോക്കുകയായിരുന്നു. ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിളായ അവർക്കു ഇൻകാസ് ഫുജൈറ യും കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് ഉം ഭക്ഷണവും മരുന്നും എത്തിച്ചു നല്കിയിരിക്കുന്നു.

രോഗം മൂർച്ഛിച്ചതോടെ തുടർ ചികിത്സക്ക് നാട്ടിൽ പോകാനായി എംബസിയിൽ രജിസ്റ്റർ ചെയ്തെങ്കിലും വന്ദേഭാരത്മിഷൻ വിമാനത്തിൽ അവസരം കിട്ടിയില്ല. ചാറ്റേർഡ് വിമാനങ്ങളുടെ ചാർജ് വളരെ കൂടുതലും ആയിരുന്നു. സീറ്റ് കിട്ടാൻ വലിയ പ്രയാസവും. വളരെ കഷ്ട്ടപ്പെട്ടാണ് ഒരു സീറ്റ് കുറച്ചു വൈകിയാണെങ്കിലും അവരുടെ സുഹൃത്തുക്കളുടെ കൂടി സഹായത്തോടെ ശരിയാക്കിയെടുത്തത് .

ചെന്നൈയിലേക്ക് എത്തിപ്പെടുക എന്നത് അതിലും പ്രയാസമേറിയതായിരുന്നു. നാട്ടിലെത്തിയാലും തന്റെ ചികിത്സക്ക് ഒരു രൂപ പോലും കയ്യിലില്ലാതെ വിഷമിച്ച അവരെ സാമ്പത്തികമായി സഹായിയ്ക്കാൻ ഇൻകാസ് ഫുജൈറ മുന്നോട്ടു വന്നു. ഇൻകാസ് പ്രവർത്തകരിൽ നിന്ന് മാത്രം സ്വരൂപിച്ച ഫണ്ട് രൂപ ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അവരുടെ വീട്ടിലെത്തി അവർക്കു കൈമാറി.

അതോടൊപ്പം കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് അംഗങ്ങൾ ശേഖരിച്ച തുക കൂടി ക്ലബ്ബ് പ്രസിഡന്റ് കൂടിയായ അബൂബക്കർ അവർക്കു നൽകി നൽകി. ഇൻകാസ് നേതാക്കളായ നാസർ പാണ്ടിക്കാട്, എൻ എം അബ്ദുൽ സമ്മദ് എ കെ യൂസുഫലി, ഉസ്മാൻ ചൂരക്കോട്, രാജേഷ് കെ അപ്പു, ബിജോയ് ഇഞ്ചിപ്പറമ്പിൽ , ജി. പ്രകാശ്‌ , ഷക്കീർ , താരിഖ് അലി, ബിനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഇന്നലെ പുറപ്പെട്ട ചാർട്ടേർഡ് വിമാനത്തിൽ മലയാളികളുടെ സേവന സന്നദ്ധതക്കും കരുതലിനും സഹജീവി സ്നേഹത്തിനും നല്ല മനസ്സിനും നന്ദി പ്രകാശിപ്പിച്ചു കൊണ്ട് തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളാണിതെന്നു സുഹൃത്തുക്കളോട് പറഞ്ഞും അവർ നാട്ടിലേക്ക് യാത്ര തിരിച്ചു.

cancer patients
Advertisment