Advertisment

കാന്‍സര്‍ ബാധിച്ച് പാകിസ്താന്‍ ക്രിക്കറ്റ് താരം ആസിഫ് അലിയുടെ രണ്ടുവയസ്സുകാരിയായ മകള്‍ മരിച്ചു

New Update

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് താരം ആസിഫ് അലിയുടെ രണ്ടുവയസ്സുകാരിയായ മകള്‍ മരിച്ചു. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു മരണം. ഇതേത്തുടര്‍ന്ന് ഇംഗ്ലണ്ടില്‍ പര്യടനം നടത്തുകയായിരുന്ന ആസിഫ് പാകിസ്താനിലേക്കു മടങ്ങി.

Advertisment

publive-image

യു.എസിലെ ആശുപത്രിയില്‍വെച്ചായിരുന്നു മകള്‍ നൂര്‍ ഫാത്തിമയുടെ മരണം. ഇക്കാര്യം സ്ഥിരീകരിച്ച് ഇസ്ലാമാബാദ് യുണൈറ്റഡ് ടീം ട്വീറ്റ് ചെയ്തു. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഇസ്ലാമാബാദ് യുണൈറ്റഡിന്റെ താരമാണ് ആസിഫ്.

പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണിനിടെയാണ് ആസിഫിന്റെ മകള്‍ക്ക് കാന്‍സറാണെന്നു സ്ഥിരീകരിച്ചത്. സ്റ്റേജ് നാലെത്തിയിരുന്നു. നേരത്തേ മകളെ യു.എസിലേക്കു ചികിത്സയ്ക്കു കൊണ്ടുപോകുന്നതായി ആസിഫ് ട്വിറ്ററില്‍ അറിയിച്ചിരുന്നു. ഒരുമണിക്കൂറിനുള്ളില്‍ മകള്‍ക്കുള്ള വിസ അനുവദിച്ച യു.എസ് അധികൃതര്‍ക്ക് ആസിഫ് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

മരണത്തില്‍ പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി ദുഃഖം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തു.

Advertisment