Advertisment

ജനപക്ഷ വികസന കാഴ്ചപ്പാടുകളുമായി എം.സുലൈമാൻ എന്ന ജനകീയ സാരഥി

New Update

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഈ തെരഞ്ഞെടുപ്പിൽ പാലക്കാടിന്റെ മനസ്സറിഞ്ഞ എം.സുലൈമാൻ മുപ്പത്തിരണ്ടാം വാർഡിൽ മത്സരരംഗത്ത്.

Advertisment

publive-image

നഗരസഭയിൽ ഏറ്റവും ശ്രദ്ധേയമായ വാർഡുകളിൽ ഒന്നായ, വികസന കാര്യത്തിലും ജന സൗഹൃദത്തിലും പദ്ധതി പ്രവർത്തന

മേഖലയിലും ശ്രദ്ധേയമായ, മുപ്പത്തിരണ്ടാം വാർഡിൽ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയായാണ് എം. സുലൈമാൻ എന്ന സ്വീകാര്യനായ പൊതു പ്രവർത്തകൻ ജനവിധി തേടുന്നത് വെൽഫെയർ പാർട്ടിയുടെ ജില്ലാ ജനറൽ സെക്രട്ടറിയും സേവന വിഭാഗം സംസ്ഥാന കൺവീനറുമായ എം.സുലൈമാൻ, ജില്ലക്കകത്തും പുറത്തും ദുരിതാശ്വാസ പ്രവർത്തനത്തിലും ജീവകാരുണ്യ മേഖലയിലും സാമൂഹ്യ സേവന സംഘാടനത്തിലും അഭിമാനകരമായി പ്രവർത്തിച്ചിട്ടുള്ള സവിശേഷ വ്യക്തിത്വമാണ്.

ജില്ലയിലെ ദളിത്- ആദിവാസി മേഖലകളിൽ എം.സുലൈമാൻ സാന്നിധ്യമറിയിക്കാത്ത സമരവേദികളില്ല. പല പ്രാദേശിക വിഷയങ്ങളിലും സാമൂഹ്യ സാംസ്കാരിക രംഗത്തും വികസനോന്മുഖവും നേതൃപരവുമായ പങ്കാണ് എം സുലൈമാൻ നിർവ്വഹിച്ചിട്ടുള്ളത്.

സംഘർഷഭരിതമായ സാഹചര്യങ്ങളിൽ മതസൗഹാർദ്ദം നിലനിർത്താനും, മനുഷ്യരുടെ അടിസ്ഥാനാവശ്യങ്ങൾ മെച്ചപ്പെടുത്താനും സർക്കാർ സംവിധാനത്തോടൊപ്പം നിന്ന് ഇദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു.

കക്ഷി രാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി, സാമൂഹ്യ സേവനത്തിലും വികസന പ്രവർത്തനത്തിലും, വിവിധ കൂട്ടായ്മകൾക്കു കീഴിൽ ക്രിയാത്മകമായി പ്രവർത്തിച്ച,ഇത്രയും കഴിവുറ്റ ഒരു സ്ഥാനാർത്ഥി പാലക്കാടിനു തന്നെ അഭിമാനമാണെന്ന് ആരും അംഗീകരിക്കും.

പിന്നിട്ട വർഷങ്ങളിലെസേവന തുടർച്ചയുംവ്യക്തി ബന്ധങ്ങളും ഒരു നല്ല ജനപ്രതിനിധിയാകാൻ പ്രയോജനപ്പെടുമെന്നാണ് പ്രത്യാശ.

വർഷങ്ങളായിതുടരുന്ന തന്റെ പൊതുജീവിതത്തിൽ നിന്നാർജ്ജിച്ച അതിവിപുലമായ വ്യക്തിബന്ധങ്ങളുടെ സ്നേഹവും ഊഷ്മളതയും ഉൾക്കൊണ്ടാണ് എം.സുലൈമാൻ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

കുപ്രചരണങ്ങളും ബാനർ നശിപ്പിക്കുന്നതുൾപ്പടെയുള്ള എതിർപ്പുകളും വിരോധികൾ നടത്തുന്നുണ്ടെങ്കിലും ഇത് ഏറെ ആത്മവിശ്വാസവും പ്രതിബദ്ധതയും സ്വീകാര്യതയും വർദ്ധിപ്പിച്ചിട്ടേയുള്ളൂ.

തന്റെ പൊതു ജനസമ്മതി തന്നെയാണ് അസൂയക്കാർക്കു മുമ്പിലെ ശക്തമായ ആയുധം. സ്വത സിദ്ധമായ ലാളിത്യം കൈമുതലായുള്ള ഇദ്ദേഹത്തിന്റെ വോട്ടഭ്യർത്ഥന അമ്മമാരും സഹോദരിമാരുംനിറകണ്ണുകളോടെയും ആശീർവാദത്തോടെയും സ്വീകരിക്കുന്നു.

വിജയം ആവർത്തിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സുലൈമാൻ പ്രചരണം തുടരുന്നത്.എല്ലാവിധ കക്ഷിരാഷ്ട്രീയത്തിനും അതീതമായി നാട്ടുകാർ നൽകിയ 'ജനകീയ സാരഥി' എന്ന വിശേഷണം അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് വാർഡിലെ ബഹുജനപിന്തുണ കാണുമ്പോൾ വ്യക്തമാണ്.

candidate
Advertisment