Advertisment

ഓപ്പറേഷന്‍ താമര നടക്കുമോ? അസമില്‍ തിരഞ്ഞെടുപ്പ് ഫലം വരും മുന്‍പുതന്നെ സ്ഥാനാര്‍ത്ഥികളെ രാജസ്ഥാനിലേക്ക് മാറ്റി കോണ്‍ഗ്രസ് സഖ്യം

New Update

publive-image

ഗുവാഹത്തി: 'ഓപ്പറേഷന്‍ താമര' ഭയന്ന് അസമില്‍ തിരഞ്ഞെടുപ്പ് ഫലം വരും മുൻപുതന്നെ,  സ്ഥാനാർഥികളെ രാജസ്ഥാനിലേക്കു മാറ്റി കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം. സ്ഥാനാര്‍ത്ഥികളെ ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചേക്കുമെന്ന ആശങ്കയ്ക്കിടയിലാണു 22 സ്ഥാനാർഥികളെ ജയ്പുരിലെ സുരക്ഷിത താവളത്തിലേക്ക് കൊണ്ടുപോയത്.

ഓൾ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്), ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്), സിപിഎം, സിപിഐ തുടങ്ങിയ 10 പാർട്ടികളാണു കോൺഗ്രസ് സഖ്യത്തിലുള്ളത്.

Advertisment