Advertisment

കോവിഡിനെതിരായ പോരാട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനും അവരുടെ ശബ്ദത്തെ അടിച്ചമർത്തുന്നതിനും മനുഷ്യാവകാശങ്ങൾ തകർക്കുന്നതിനും ഒരു ഒഴികഴിവായിരിക്കില്ല; പല സംസ്ഥാനങ്ങളും തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തുകയാണെന്ന് രാഹുൽ ഗാന്ധി

New Update

ഡൽഹി : പല സംസ്ഥാനങ്ങളും തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡിനെതിരായ പോരാട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനും അവരുടെ ശബ്ദത്തെ അടിച്ചമർത്തുന്നതിനും മനുഷ്യാവകാശങ്ങൾ തകർക്കുന്നതിനും ഒരു ഒഴികഴിവായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷിതമല്ലാത്ത ജോലിസ്ഥലങ്ങൾ അനുവദിച്ച് അടിസ്ഥാന തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Advertisment

publive-image

‘പല സംസ്ഥാനങ്ങളും തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തുകയാണ്. നമ്മൾ ഒരുമിച്ച് കൊറോണ വൈറസിനെതിരെ പോരാടുകയാണ്. എന്നാൽ ഇത് മനുഷ്യാവകാശങ്ങൾ തകർക്കുന്നതിനും സുരക്ഷിതമല്ലാത്ത ജോലിസ്ഥലങ്ങൾ അനുവദിക്കുന്നതിനും തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനും അവരുടെ ശബ്ദം അടിച്ചമർത്തുന്നതിനും ഒരു ഒഴികഴിവായിരിക്കില്ല’–അദ്ദേഹം പറഞ്ഞു. ഈ അടിസ്ഥാന തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

സാമ്പത്തിക പുനരുജ്ജീവനത്തിന്റെയും ഉത്തേജകത്തിന്റെയും പേരിൽ തൊഴിൽ, ഭൂമി, പരിസ്ഥിതി നിയമങ്ങൾ അയവുവരുത്തുന്നത് അപകടകരവും വിനാശകരവുമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശും പറഞ്ഞു.

‘സാമ്പത്തിക പുനരുജ്ജീവനത്തിന്റെയും ഉത്തേജകത്തിന്റെയും പേരിൽ, മോദി സർക്കാർ ആസൂത്രണം ചെയ്യുന്നതുപോലെ തൊഴിൽ, ഭൂമി, പാരിസ്ഥിതിക നിയമങ്ങളും ചട്ടങ്ങളും അയവുവരുത്തുന്നത് അപകടകരവും വിനാശകരവുമാണ്. ആദ്യ നടപടികൾ ഇതിനകം തന്നെ സ്വീകരിച്ചിട്ടുണ്ട്. ഇത് നോട്ടുനിരോധനം പോലുള്ള ഒരു നടപടിയാണ്’– അദ്ദേഹം ട്വീറ്റ് ചെയ്തു.

കോവിഡിന്റെ പശ്ചാത്തലത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തിയിരുന്നു. ഗുജറാത്ത് അടക്കം ചില സംസ്ഥാനങ്ങൾ തൊഴിൽ സമയം 8 മണിക്കൂറിൽ നിന്ന് 12 മണിക്കൂർ ആക്കിയിരുന്നു.

യുപി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും തൊഴിലുടമകൾക്കു അനുകൂലമായ രീതിയിൽ നിയമനങ്ങളിൽ ഇളവു വരുത്തിയിരുന്നു. ആനുകൂല്യങ്ങള്‍, പിരിച്ചുവിടൽ തുടങ്ങിയ കാര്യങ്ങളിൽ തൊഴിലുടമകൾക്ക് അധികാരം നൽകുന്ന വിധത്തിലാണ് ഇളവുകൾ. തൊഴിൽ സമയത്തിലും മാറ്റം വരുത്താം.

rahul gandhi covid 19
Advertisment