Advertisment

സത്യം ഓണ്‍ലൈന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡി.കെ ബ്രിജേഷിന്റെ ഭാര്യാപിതാവ് ക്യാപ്റ്റന്‍ സി.പി ജെറി അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : സത്യം ഓണ്‍ലൈന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും കര്‍ണാടക പി സി സി അംഗവും കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം സംസ്ഥാന വൈസ് ചെയര്‍മാനുമായ ബ്രിജേഷ് ഡി കെയുടെ ഭാര്യാപിതാവ് ക്യാപ്റ്റന്‍ സി.പി ജെറി അന്തരിച്ചു .സംസ്‌ക്കാരം ഇന്ന് 3 മണിക്ക് കൂനന്‍മാവ് സെന്റ് ഫിലോമിനാസ് പള്ളിയില്‍ നടക്കും.

Advertisment

publive-image

ഭാര്യ , ഷീബാ ജെറി

മക്കള്‍ : ക്യാപ്റ്റന്‍ ഡൊമിനിക് ജെറി, നിമ്മി ബ്രിജേഷ്

മരുമക്കള്‍ : ഡികെ ബ്രിജേഷ് കൈതയ്ക്കല്‍ ( ബാംഗ്ലൂര്‍), പ്രിയാ ഡൊമിനിക് നാല്‍പ്പതാംകളം

കടലില്‍ നിരവധി തവണ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുള്ള സിപിജെറിയുടെ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. കൊച്ചിന്‍ പോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന സമയത്ത് കടലില്‍ മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍ നിന്നും 12 പേരെ രക്ഷിച്ച് സാഹസികമായി കരക്കെത്തിച്ചതില്‍ ഇദ്ദേഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

Advertisment