Advertisment

ഒരു ഗ്രാമത്തെ മുഴുവൻ വിറപ്പിച്ച് നടന്നിരുന്ന 'ബിൻ ലാദൻ' തടവറയിൽ ചരിഞ്ഞു

New Update

ഗുവാഹത്തി : ഒരു ഗ്രാമത്തെ മുഴുവൻ വിറപ്പിച്ച് നടന്നിരുന്ന ഒറ്റയാൻ ചരിഞ്ഞു. നാട്ടുകാർ 'ബിൻ ലാദൻ' എന്ന വിളിപ്പേരിട്ടിരുന്ന 35 വയസോളം പ്രായം വരുന്ന ആനയാണ് വനംവകുപ്പിന്റെ പിടിയിലിരിക്കെ ചരിഞ്ഞത്. വടക്കൻ അസമിലെ ഗോൽപ്പാറ ജില്ലയ്ക്ക് സമീപമുള്ള രോംഗ്ജുലി വനമേഖലയിൽ നിന്ന് ഒരാഴ്ച മുമ്പാണ് ആനയെ പിടികൂടിയത്. ജനവാസമേഖലയിലെ ഇറങ്ങിയുള്ള ശല്യം രൂക്ഷമായതിനെ തുടർന്ന് ജനങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വനം വകുപ്പ് മയക്കുവെടി വച്ച് ബിൻ ലാദനെ പിടികൂടിയത്.

Advertisment

publive-image

അക്രമകാരിയായ ലാദനെ തൊട്ടടുത്ത ദിവസം തന്നെ അസമിലെ ഓറഞ്ച് നാഷണൽ പാർക്കിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇവിടെ വച്ച് കഴിഞ്ഞ ദിവസം രാവിലെ 5.30ഓടെയാണ് ആന ചരിഞ്ഞത്. ആനയ്ക്ക് വേറെ പ്രശ്നങ്ങളൊന്നുമുണ്ടായിരിന്നില്ലെന്നും എന്നാൽ‌ കഴിഞ്ഞ ദിവസം രാവിലെയോടെ ചരിഞ്ഞ വിവരം ആനയെ പരിപാലിച്ചവർ അറിയിക്കുകയായിരുന്നു.

ഗ്രാമവാസികൾ ഭീകരവാദിയായ ബിൻലാദന്റെ പേര് നൽകിയ കൊമ്പൻ എന്നാൽ വനം വകുപ്പിന്റെ പിടിയിലായതോടെ കൃഷ്ണ എന്ന പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു.

ആനയെ ഉൾവനത്തിലേക്ക് തന്നെ തിരിച്ചു വിടാനാണ് വനം വകുപ്പ് ആദ്യം തീരുമാനിച്ചതെങ്കിലും ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ദേശീയോദ്യാനത്തിലേക്ക് മാറ്റിയത്. ആന ചരിഞ്ഞ വാർത്ത പുറത്തു വന്നയുടൻ തന്നെ വെറ്റിനറി ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തെ അസം സർക്കാർ പാർക്കിലേക്ക് അയച്ചിട്ടുണ്ട്.

Advertisment