Advertisment

കാ​റ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രി ശ്രീ​പ​ദ് ​നാ​യി​ക്കി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു

New Update

പ​നാ​ജി: കാ​റ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ഗോ​വ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രി ശ്രീ​പ​ദ് ​നാ​യി​ക്കി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു​. നാ​ലോ അ​ഞ്ചോ ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​ദ്ദേ​ഹ​ത്തെ ഡി​സ്ചാ​ര്‍​ജ് ചെ​യ്യു​മെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു.

Advertisment

publive-image

എ​ല്ലാ​വ​രു​ടെ​യും പ്രാ​ര്‍​ഥ​ന​യാ​ല്‍ അ​പ​ക​ട​ത്തി​ല്‍​നി​ന്ന് ക​ര​ക​യ​റി​യ​താ​യി ശ്രീ​പ​ദ് നാ​യി​ക് പ​റ​ഞ്ഞു. ത​ന്നെ കാ​ണാ​ന്‍ ആ​ളു​ക​ള്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​ര​രു​തെ​ന്ന് അ​ഭ്യ​ര്‍​ഥി​ക്കു​ന്നു. നാ​ലോ അ​ഞ്ചോ ദി​വ​സ​ത്തി​നു​ള്ളി​ല്‍ ത​ന്നെ ഡി​സ്ചാ​ര്‍​ജ് ചെ​യ്യും. അ​തി​നു​ശേ​ഷം എ​ല്ലാ​വ​രെ​യും കാ​ണു​മെ​ന്നും ശ്രീപ​ദ് നാ​യി​ക് പ​റ​ഞ്ഞു.

ഉ​ത്ത​ര ക​ന്ന​ഡ​യി​ലെ അ​ങ്കോ​ല​യി​ല്‍ ജ​നു​വ​രി 12ന് ​ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ശ്രീ​പ​ദി​ന്‍റെ ഭാ​ര്യ​യും പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും മ​രി​ച്ചി​രു​ന്നു.

car accident 5
Advertisment