Advertisment

പൂച്ചാക്കലിൽ അമിത വേഗത്തിലെത്തിയ കാർ 3 വിദ്യാർഥിനികളെ ഉൾപ്പെടെ ആറുപേരെ ഇടിച്ചു തെറിപ്പിച്ചു ; രണ്ടു വിദ്യാര്‍ത്ഥിനികള്‍ വീണത് കനാലിലേക്ക്‌

New Update

ആലപ്പുഴ : പൂച്ചാക്കലിൽ അമിത വേഗത്തിലെത്തിയ കാർ 3 വിദ്യാർഥിനികളെ ഉൾപ്പെടെ ആറുപേരെ ഇടിച്ചു തെറിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം. ബൈക്കിലിരുന്ന അനീഷ് എന്നയാളെയും മകൻ വേദവിനെയുമാണ് കാർ ആദ്യം ഇടിച്ചത്. അതിനു ശേഷം ചന്ദന, അർച്ചന, സാഗി എന്നീ പ്ലസ് ടു വിദ്യാർഥിനികളെ ഇടിച്ചു തെറിപ്പിച്ചു. രണ്ടുപേർ കനാലിലേക്കാണു വീണത്.

Advertisment

publive-image

അതിനു ശേഷം സൈക്കിളിൽ പോയ അനഘ എന്ന വിദ്യാർ‍ഥിനിയെ ഇടിച്ചു. തുടർന്നു പോസ്റ്റിൽ ഇടിച്ചാണു കാർ നിന്നത്.

കാർ ഓടിച്ച അസ്‍ലം, ഒപ്പമുണ്ടായിരുന്ന മനോജ് എന്നിവർക്കു ഗുരുതരമായി പരുക്കേറ്റു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. കാർ അമിത വേഗത്തിലായിരുന്നെന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്.

car accident accident aleppy students accident
Advertisment