Advertisment

മറയൂർ-മൂന്നാർ സംസ്ഥാനപാതയിൽ തലയാറിൽ മരത്തിലിടിച്ച് കാർ മറിഞ്ഞു: മരത്തിന്റെ തൊലി നഷ്ടപ്പെട്ടതിന് കർണാടക സ്വദേശികളായ സഞ്ചാരികളിൽനിന്ന്‌ സ്ഥലം കൈയേറിയയാൾ 3000 രൂപ പിടിച്ചുവാങ്ങി

New Update

മറയൂർ: മറയൂർ-മൂന്നാർ സംസ്ഥാനപാതയിൽ തലയാറിൽ മരത്തിലിടിച്ച് കാർ മറിഞ്ഞു. കാർ ഇടിച്ച്‌ മരത്തിന്റെ തൊലി നഷ്ടപ്പെട്ടതിന് നഷ്ടപരിഹാരമായി കർണാടക സ്വദേശികളായ സഞ്ചാരികളിൽനിന്ന്‌ സ്ഥലം കൈയേറിയയാൾ 3000 രൂപ പിടിച്ചുവാങ്ങി.

publive-image

ബെംഗളൂരുവിൽനിന്ന്‌ മറയൂർ വഴി മൂന്നാർ സന്ദർശിക്കാനെത്തിയ അഞ്ചംഗ സംഘത്തിന്റെ കാറാണ് ഞായറാഴ്ച മറിഞ്ഞത്. രാവിലെ തലയാറിലെ കൊടുംവളവിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് മറിയുകയായിരുന്നു.

തുടർന്ന് തലയാർ എസ്റ്റേറ്റിന്റെ പരിധിയിൽ സ്ഥലം കൈയേറിവെച്ചിരിക്കുന്ന സ്വകാര്യ വ്യക്തി യൂക്കാലി മരത്തിന്റെ തോൽ നഷ്ടപ്പെട്ടു എന്നു പറഞ്ഞ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തി.

കാർ മറിഞ്ഞ് തേയിലച്ചെടികൾ നഷ്ടപ്പെട്ടിട്ടും തേയിലക്കമ്പനി അധികൃതർ നഷ്ടപരിഹാരം ആവശ്യപ്പെടാതെ കാർ കയറ്റുന്നതിന് ട്രാക്ടർ വിട്ടുനല്കി സഹായിച്ചു. കാർ കയറ്റുന്നത് തടഞ്ഞ സ്വകാര്യ വ്യക്തി 3000 രൂപ വാങ്ങിയെടുത്ത ശേഷമാണ് പിൻവാങ്ങിയത്.

കഴിഞ്ഞ ആഴ്ചയിൽ ഇയാളുടെ സ്ഥലത്തെ വേലിയിൽ വാഹനം തട്ടിയതിന് കാർ പിടിച്ചെടുത്ത് അവരിൽനിന്ന്‌ 3000 രൂപ വാങ്ങിയെടുത്തതായി സമീപവാസികൾ പറയുന്നു.

Advertisment