Advertisment

കൊളംബിയയില്‍ കാര്‍ബോംബ് സ്‌ഫോടനം; എട്ടു പേര്‍ കൊല്ലപ്പെട്ടു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ബൊഗോട്ട: കൊളംബിയയില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയില്‍ പോലീസ് പരിശീല സ്‌കൂളിനു സമീപമായിരുന്നു സ്‌ഫോടനം.

സ്‌ഫോടനത്തില്‍ 38 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. ജനത്തിരക്കുള്ള സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്. രാവിലെ സ്‌കൂളിന്റെ പ്രവേശനകവാടത്തിലേക്ക് വന്ന കാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. എന്നാല്‍ നിര്‍ത്താന്‍ തയാറാകാതെ മുന്നോട്ടുനീങ്ങിയ കാര്‍ മതിലില്‍ ഇടിച്ചു. ഈസമയം അതിശക്തമായ സ്‌ഫോടനം ഉണ്ടായി. കാറിന്റെ ഡ്രൈവറും മരിച്ചു.

Advertisment