Advertisment

അമിത വേഗതയിലെത്തിയ കാർ  നിയന്ത്രണം വിട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മതിൽ ഇടിച്ചു തകർത്തു

New Update

publive-image

തിരുവനന്തപുരം :   അമിത വേഗതയിലെത്തിയ കാർ  നിയന്ത്രണം വിട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മതിൽ ഇടിച്ചു തകർത്തു. ചൊവ്വാഴ്ച്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കാറിലുണ്ടായിരുന്നവർ മദ്യലഹരിയിൽ ആയിരുന്നുയെന്നും അമിത വേഗതയാണ് അപകടത്തിന് കാരണമെന്നുമാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

അതീവ സുരക്ഷാ മേഖലയായ ശംഖുമുഖം എയർ ഫോഴ്‌സ് ടെക്നിക്കൽ ഏരിയക്ക് സമീപത്തെ ഫയർ സ്റ്റേഷന്റെ മതിൽ ആണ് തകർന്നത്. അപകടത്തിൽ കാറിലുണ്ടായിരുന്ന പാലോട് സ്വദേശികളായ അഞ്ചുപേർക്ക് പരിക്കേറ്റു.

Advertisment