Advertisment

ശശികലയുടെ സ്വീകരണറാലിക്ക് പടക്കവുമായി വന്ന രണ്ടു കാറുകള്‍ കത്തിനശിച്ചു

New Update

ചെന്നൈ:  അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികലയുടെ സ്വീകരണ റാലിക്കിടെ, പടക്കവുമായി വന്ന  രണ്ടു കാറുകള്‍ കത്തിനശിച്ചു. കൃഷ്ണഗിരി ടോള്‍ ഗേറ്റിന് സമീപമാണ് സംഭവം.

Advertisment

publive-image

നാലുവര്‍ഷത്തെ ജയില്‍ വാസത്തിനും ആഴ്ചകള്‍ നീണ്ട കോവിഡ് ചികിത്സയ്ക്കും ശേഷം ബംഗളൂരുവില്‍ നിന്ന് ഇന്ന് രാവിലെയാണ് ശശികല ചെന്നൈയിലേക്ക് പുറപ്പെട്ടത്. വഴിനീളെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വീണ്ടും തമിഴക രാഷ്ട്രീയത്തെ ഇളക്കിമറിക്കാനാണ് ശശികല ശ്രമിക്കുന്നത്. അതിനിടെ കൃഷ്ണ ഗിരി ടോള്‍ ഗേറ്റിന് സമീപം സ്വീകരണം ഏറ്റുവാങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ശശികലയുടെ വാഹന വ്യൂഹം മുന്നോട്ടുനീങ്ങവേ, പ്രവര്‍ത്തകരുടെ അമിതമായ ആഹ്ലാദപ്രകടനമാണ് അപകടത്തിന് കാരണം. കാറിലുണ്ടായിരുന്ന പടക്കം പൊട്ടിയാണ് അപകടം ഉണ്ടായത്. ആര്‍ക്കും ആളപായമില്ല

CAR FIRE
Advertisment