Advertisment

സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടു നീങ്ങിയകാര്‍ നിമിഷ നേരം കൊണ്ട് കത്തിയമര്‍ന്നു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം കൊല്ലത്ത്‌

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

ചവറ : സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടു നീങ്ങിയകാര്‍ നിമിഷ നേരം കൊണ്ട് കത്തിയമര്‍ന്നു. ചവറ ശങ്കരമംഗലം പോസ്റ്റ് ഓഫിസിനു സമീപം മേക്കാട് കാർത്തികയിൽ വേണുഗോപാലപിള്ളയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.45ന് ആയിരുന്നു സംഭവം.

publive-image

ചവറയിൽ നിന്ന് അഗ്‌നിശമന സേനയുടെ 2 യൂണിറ്റ് എത്തി തീയണച്ചു. കാർ പൂർണമായും കത്തിയമർന്നു. പുക ഉയരുന്നത് കണ്ട് വേണുഗോപാലപിള്ളയും മകനും കാറിൽ നിന്ന് ഇറങ്ങി ഓടിയതിനാലാണു രക്ഷപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായതെന്നു അഗ്നിശമന സേന പറഞ്ഞു.

car accident latest news fire accident all news car fire accident
Advertisment