Advertisment

വീടിന് മുന്നിലെ റോഡിൽ കാർ നിർത്തിയിട്ടു, വിരോധം തീര്‍ക്കാന്‍ കാര്‍ കത്തിച്ചു

New Update

കണ്ണൂര്‍: ഇരിട്ടി ഉളിയിൽ പടിക്കച്ചാലിൽ റോഡിൽ നിർത്തിയിട്ട കാർ തീവച്ചു നശിപ്പിച്ചു. പുതിയപുരയിൽ മുഹമ്മദ് സഅദിന്റെ കാറാണ് അഗ്നിക്കിരയാക്കിയത്. വീടീനു സമീപമുള്ള ചെറിയ റോഡിൽ കാർ നിർത്തി വീട്ടിൽ കയറുമ്പോഴേക്കും തീ വയ്ക്കുകയായിരുന്നെന്നാണ് പരാതി.

publive-image

കാർ പൂർണമായും നശിച്ചു. വീടിന് മുന്നിലെ റോഡിൽ കാർ നിർത്തിയിട്ടതിലെ വിരോധമാണ് തീവയ്പിനു പിന്നിലെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള സൂചന. സമീപവാസിക്കെതിരെ മുഹമ്മദ് സഅദി മുഴക്കുന്ന് പൊലീസിൽ പരാതി നൽകി.

CAR FIRE
Advertisment