കുവൈറ്റില്‍ വികലാംഗര്‍ക്ക് അനുവദിച്ചിരിക്കുന്ന പ്രദേശത്ത് അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന പ്രവണതയില്‍ കുറവുണ്ടെന്ന് അധികൃതര്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, April 23, 2019

കുവൈറ്റ് : കുവൈറ്റില്‍ വികലാംഗര്‍ക്ക് അനുവദിച്ചിരിക്കുന്ന പ്രദേശത്ത് അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന പ്രവണതയില്‍ കുറവുണ്ടെന്ന് ഫ്രണ്ട്‌സ് ഓഫ് ഡിസേബിള്‍ഡ് വക്താവ് സലേഹ് അല്‍ സഫാരി പറഞ്ഞു.

2017ല്‍ 14544 നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിടത്ത് 2018ല്‍ 4765 നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു .നിയമലംഘകര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ചതാണ് കുറ്റകൃത്യം കുറയാന്‍ കാരണം .

×