Advertisment

യുഎഇയില്‍ രാത്രി കിടന്നുറങ്ങിയ പ്രവാസി യുവതികള്‍ രാവിലെ മരിച്ച നിലയില്‍ ; മരണം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച്..?

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ് : യുഎഇയിൽ വിഷവാതകം ശ്വസിച്ച് പ്രവാസി വനിതകള്‍ക്ക് ദാരുണാന്ത്യം. ബര്‍ദുബായിലെ ഒരു വില്ലയിലെ വീട്ടുജോലിക്കാരികളാണ് മരിച്ചത്. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടിൽ പറയുന്നത്.

Advertisment

കിടന്നുറങ്ങുകയായിരുന്ന ഇരുവരും രാവിലെ ഉറക്കമെഴുന്നേറ്റിട്ടില്ലെന്ന് മനസിലാക്കിയ വീട്ടുടമ ഇവരുടെ മുറി പരിശോധിച്ചപ്പോഴാണ് രണ്ടു പേരെയും ബോധരഹിതരായ നിലയില്‍ കണ്ടെത്തിയത്.

publive-image

ഉടന്‍ തന്നെ ആംബുലന്‍സിനെ വിളിച്ചു. തങ്ങള്‍ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി പാരാമെഡിക്കല്‍ ജീവനക്കാര്‍ അറിയിച്ചു. മരണപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

മുറിയ്ക്കുള്ളില്‍ തണുപ്പ് നിയന്ത്രിക്കുന്നതിനായി ചാര്‍ക്കോള്‍ കത്തിച്ച് തീയുണ്ടാക്കിയിരുന്നു. ഇതില്‍ നിന്നുണ്ടായ കാര്‍ബണ്‍ മോണോക്സൈഡ് മുറിയ്ക്കുള്ളില്‍ തങ്ങിനിന്നതാണ് അപകടകാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായത്. പുറമെ നിന്നുള്ള ശബ്ദം പോലും അകത്തേക്ക് കടക്കാതിരിക്കാൻ സൗണ്ട് ഇന്‍സുലേറ്റുകള്‍ ഘടിപ്പിച്ചിരുന്ന മുറിയില്‍ ജനലുകളും വാതിലുകളും പൂര്‍ണമായി അടച്ചിട്ടിരുന്നതിനാൽ വായു സഞ്ചാരവും ഉണ്ടായിരുന്നില്ല.

കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ആറ് മരണങ്ങള്‍ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ വര്‍ഷമിത് ആദ്യത്തെ സംഭവമാണ്. തണുപ്പകറ്റാന്‍ ചാര്‍ക്കോള്‍ ഉപയോഗിക്കുമെന്നതിനാല്‍ തണുപ്പുകാലത്ത് ഇത്തരം അപകടങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്നും എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ദുബായ് പോലീസ് അറിയിച്ചു.

Advertisment