Advertisment

അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററുടെ നിയമനത്തിനു തൊട്ടുപിന്നാലെ സുപ്രധാന പദവികളില്‍നിന്നും കര്‍ദ്ദിനാള്‍ വിരുദ്ധരെ പുറത്താക്കി. നിഷ്പക്ഷ വൈദികര്‍ക്ക് പകരം ചുമതല. ഒരു സഹായമെത്രാനും 7 വൈദികര്‍ക്കും എതിരെ നടപടിക്കും വത്തിക്കാന്‍ അനുമതി ? നടപടി ആവശ്യപെട്ട വൈദിക സമിതിതന്നെ പിരിച്ചു വിട്ടത് വിമതര്‍ക്ക് തിരിച്ചടിയായി

New Update

publive-image

Advertisment

കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപതയില്‍ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുകയും കര്‍ദ്ദിനാളിനെതിരെ വിമത നീക്കം നടത്തിയ വൈദിക സമിതി ഉള്‍പ്പെടെയുള്ള കാനോനിക സമിതികള്‍ പിരിച്ചുവിടുകയും ചെയ്തതിനു പിന്നാലെ അതിരൂപതയിലെ നിര്‍ണ്ണായക പദവികളിലും പുതിയ നിയമനങ്ങള്‍ നടത്തി ഉത്തരവ് പുറത്തിറങ്ങി.

ബിഷപ്‌ മാര്‍ ജേക്കബ് മനത്തോടത്തിനെ അതിരൂപതയുടെ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച ഉത്തരവ് പുറത്തുവന്നതിനു തൊട്ടുപിന്നാലെ അദ്ദേഹം അധികാരം ഏറ്റെടുക്കും മുന്‍പ് സുപ്രധാന ചുമതലകളില്‍ അഴിച്ചുപണി നടത്തി ഉത്തരവ് പുറത്തിറക്കിയത്.

publive-image

ഇതോടെ അതിരൂപതാ കാര്യങ്ങളില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ അപ്രമാദിത്വം തെളിഞ്ഞിരിക്കുകയാണ്. അതിരൂപതയുടെ അധ്യക്ഷ സ്ഥാനത്ത് ശക്തമായ നടപടികളുമായി താന്‍ തുടരുമെന്ന സന്ദേശമാണ് മാര്‍ ആലഞ്ചേരി നല്‍കിയിരിക്കുന്നത്.

തിരക്കിട്ട പുതിയ നിയമനങ്ങള്‍ക്കും നടപടികള്‍ക്കും പിന്നില്‍ കര്‍ദ്ദിനാളിന്റെ കോലം കത്തിച്ച സംഭവമാണെന്നാണ് സൂചന. കടുത്ത നടപടികള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും പെര്‍മനന്റ് സിനഡും മുതിര്‍ന്നത് സഭയിലെ പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയ ശേഷവും നടന്ന ഹീനമായ നീക്കങ്ങളെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ട്.

publive-image

അതിരൂപത പിആര്‍ഒ ഫാ. പോള്‍ കരേടന്‍ വഴി ഇന്ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം പുതിയ പ്രോ പ്രോട്ടോ സിഞ്ചല്ലൂസായി റവ.ഡോ. വര്‍ഗീസ് പൊട്ടയ്ക്കലിനെ നിയമിച്ചു.

പ്രോ ഫിനാന്‍സ് ഓഫീസറായി ഫാ. സെബാസ്റ്റ്യന്‍ മാണിക്കത്താനെയും, പ്രോ ചാന്‍സലറായി റവ.ഡോ. ജോസ് പൊള്ളയിലിനെയും, പ്രോ വൈസ് ചാന്‍സലറായി റവ.ഡോ. ബിജു പെരുമായനെയും നിയമിച്ചിട്ടുണ്ട്.

സഭയുമായി ബന്ധപെട്ട് നിര്‍ണ്ണായക ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് ഇവരെല്ലാം. മാത്രമല്ല അടുത്തിടെ നടന്ന വിമത വൈദികരുടെ നീക്കങ്ങളോട് സഹകരിച്ചവരാരും പുതിയ നിയമനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുമില്ല.

publive-image

അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററുടെ നിയമനം ഉള്‍പ്പെടെ സഭയില്‍ നടത്തിയ തിരുത്തല്‍ പ്രക്രിയ പെര്‍മനന്റ് സിനഡിന്റെയും കര്‍ദ്ദിനാളിന്റെയും തീരുമാന പ്രകാരമാണ് നടന്നതെന്ന് തെളിഞ്ഞിരിക്കുകയാണ്.

നാളത്തെ സ്ഥാനാരോഹണ ചടങ്ങുകളുടെ ചുമതല നിര്‍വ്വഹിക്കുകപോലും പുതിയതായി ചുമതലയേറ്റ ഈ വൈദികരാണ്.

ഇന്നുച്ചയ്ക്ക് അതിരൂപതയിലെ രണ്ടു സഹായ മെത്രാന്മാരെയും മൌണ്ട് സെന്‍റ് തോമസില്‍ വിളിച്ചു വരുത്തി ഇവരുടെ ഭരണപരമായ ചുമതലകള്‍ എടുത്തുമാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സംബന്ധിച്ച് ഇവരെ വിവരം അറിയിക്കുകയായിരുന്നു.

publive-image

ഇവരുടെ ചെയ്തികളിലുള്ള പ്രതിക്ഷേധവും ശാസനയും ഇവരെ അറിയിച്ചിട്ടുണ്ട്.

കര്‍ദ്ദിനാളിന്‍റെ കോലം കത്തിക്കാന്‍ വേണ്ടി കൊണ്ടുവന്നത് അതിരൂപതാ അരമനയുടെ പുറകില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല കോലത്തില്‍ കെട്ടിയത് ഒര്‍ജിനല്‍ അരക്കെട്ട് ആണെന്നതും സഭയെ ഞെട്ടിച്ചിരുന്നു.

ഇത് പ്രതിക്ഷേധക്കാരില്‍ എത്തിയത് ഏതെങ്കിലും ബിഷപ്പുമാര്‍ അറിയാതെ നടക്കില്ലെന്നു ഉറപ്പാക്കിയിരുന്നു. ഇതോടെ ഇത്തരം അച്ചടക്കമില്ലായ്മ വച്ച് പൊറുപ്പിക്കേണ്ടതില്ലെന്ന് സിനഡ് തീരുമാനിക്കുകയായിരുന്നു.

ഇതര സഭാ തലവന്മാരും അച്ചടക്ക നടപടികള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയെ വിളിച്ച് പിന്തുണ അറിയിച്ചു. തുടര്‍ന്ന്‍ കര്‍ദ്ദിനാളും പെര്‍മനന്റ് സിനഡും ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ക്ക് വത്തിക്കാന്‍ അതേപടി അംഗീകാരം നല്‍കി പിന്തുണ അറിയിക്കുകയായിരുന്നു.

ഒരു സഹായ മെത്രാനും 7 വൈദികര്‍ക്കും എതിരെ നടപടി ഉണ്ടാകും എന്നും ഉറപ്പായിട്ടുണ്ട്.

അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചും അദ്ദേഹത്തിന്‍റെ ചുമതലകള്‍ നിര്‍വചിച്ചും വത്തിക്കാന്‍ അംഗീകരിച്ചു പുറത്തിറക്കിയ ഉത്തരവിന്‍റെ പൂര്‍ണ്ണരൂപം ചുവടെ. ഈ കത്താണ് നാളെ മാര്‍ മനത്തോടത്ത് അധികാരം ഏറ്റെടുക്കുന്ന ചടങ്ങില്‍ വായിക്കുന്നത്.

publive-image

publive-image

cardinal rcsc kcbc
Advertisment