Advertisment

എറണാകുളം അങ്കമാലി അതിരൂപതയില്‍ വൈദികരുടെ ഞായറാഴ്ചത്തെ പ്രതിക്ഷേധ നീക്കങ്ങള്‍ ഉപേക്ഷിച്ചു. വത്തിക്കാന്‍റെ കര്‍ശന ഇടപെടല്‍ ഫലം കണ്ടു. പുറത്താക്കിയ സഹായ മെത്രാന്മാൻമാർക്ക് അരമനയില്‍ താമസാനുമതി നല്‍കാമെന്ന് കര്‍ദ്ദിനാള്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച വത്തിക്കാൻ തിരുമാനം വൈദീകർ അംഗീകരിക്കുന്നതിലേയ്ക്ക് കാര്യങ്ങള്‍ എത്തുന്നതായി സൂചന. ഞായറാഴ്ച പള്ളികളില്‍ വത്തിക്കാന്‍ തീരുമാനത്തെ വെല്ലുവിളിച്ചു പ്രമേയം വായിക്കാനുള്ള തീരുമാനം വൈദികര്‍ ഉപേക്ഷിച്ചു .

വത്തിക്കാന്‍ തീരുമാനത്തിനെതിരെ പ്രതികരിച്ചാല്‍ എത്ര ഉന്നതരായാലും കര്‍ശന നടപടിയെന്ന സ്ഥിരം സിനഡിന്‍റെ തീരുമാനത്തിന് വൈദികര്‍ വഴങ്ങുകയായിരുന്നു.

കര്‍ദ്ദിനാളിന്റെ നേതൃത്വത്തില്‍ ഫൊറോന വികാരിമാരേയും കൂരിയ അംഗങ്ങളെയും വിളിച്ചു നടത്തിയ യോഗത്തില്‍ നിലപാട് കര്‍ദ്ദിനാള്‍ വ്യക്തമാക്കിയതോടെ പ്രതിക്ഷേധ നീക്കങ്ങള്‍ ഉപേക്ഷിക്കാന്‍ സാഹചര്യം തെളിഞ്ഞു .

അതേസമയം പുറത്താക്കിയ സഹായ മെത്രാന്മാൻമാർ ആഗ്രഹിക്കുന്നെങ്കിൽ അവര്‍ക്ക് അതിരൂപതാ അരമനയിൽ താമസ സൗകര്യം ഒരുക്കാമെന്ന് കർദ്ദിനാൾ ഉറപ്പ് നല്കി.

ഇന്ന് മേജർ ആർച്ച് ബിഷപ്പ് ഹൗസിൽ നടന്ന പതിനാറ് ഫൊറോന വികാരിമാരുടെയും കൂരിയയുടെയും സംയുക്തയോഗത്തിൽ ആണ് കർദ്ദിനാൾ ഈ തിരുമാനം അറിയിച്ചത്. വൈദികരുടെ ഇതുസംബന്ധിച്ച അഭ്യര്‍ത്ഥന കര്‍ദ്ദിനാള്‍ അംഗീകരിച്ചു.

സഭാവിരുദ്ധ പ്രവർത്തനങ്ങൾ ഇനിയുണ്ടാകാതെ വൈദികരെ നിയന്ത്രിക്കുമെന്ന് ഫൊറോന വികാരികൾ ഉറപ്പ് നല്കി. ഇതോടെ അതിരൂപതയിലെ പ്രശ്നങ്ങൾക്ക് അയവ് വന്നതായാണ് റിപ്പോര്‍ട്ട്.

cardinal
Advertisment