Advertisment

അച്ചടക്ക നടപടികളുടെ പേരില്‍ 2 ബിഷപ്പുമാരെ ചുമതലകളില്‍ നിന്നും നീക്കം ചെയ്യുന്നത് സീറോമലബാര്‍ സഭയുടെ ചരിത്രത്തിലാദ്യം. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും, മാര്‍ ജോസ് പുത്തന്‍വീട്ടിലും അതിരൂപതാ കാര്യാലയത്തിലേത് ഉള്‍പ്പെടെ മുഴുവന്‍ ചുമതലകളില്‍ നിന്നും പുറത്ത്. ഇവര്‍ ഇനി എന്ത് ചെയ്യണമെന്ന് സിനഡുമായി ആലോചിച്ച് മാര്‍ ആലഞ്ചേരി തീരുമാനിക്കും ? വമിതര്‍ക്കെതിരെ കടുത്ത നടപടിയുണ്ടായിട്ടും വാര്‍ത്ത വളച്ചൊടിച്ച് മനോരമയും

New Update

കൊച്ചി∙ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ കടുത്ത നടപടിയുമായി വത്തിക്കാന്‍.

Advertisment

സഭയുടെ പ്രഖ്യാപിത നിലപാടിനെതിരെ പ്രവര്‍ത്തിക്കുകയും അച്ചടക്ക ലംഘനം പതിവാക്കുകയും ചെയ്ത മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നീ സഹായ മെത്രാൻമാരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ മുഴുവന്‍ പദവികളില്‍ നിന്നും നീക്കം ചെയ്ത് മാര്‍പാപ്പ ഉത്തരവിറക്കി.

publive-image

പോപ്പിന്‍റെ ഉത്തരവ് കാക്കനാട് സെന്‍റ് തോമസ്‌ മൌണ്ടില്‍ നിന്നാണ് പത്രക്കുറിപ്പായി പുറത്തിറക്കിയത്. രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ചുമതല വഹിച്ചു വന്ന മാര്‍ ജേക്കബ് മനത്തോടത്തിനെയും ചുമതലകളില്‍ നിന്നും മാറ്റി. അദ്ദേഹം തല്‍ക്കാലം പാലക്കാട് രൂപതാധ്യക്ഷനായി തുടരും. അച്ചടക്ക ലംഘനം ആവര്‍ത്തിച്ചാല്‍ അദ്ദേഹത്തിനെതിരെയും നടപടിയുണ്ടാകുമെന്ന് വത്തിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പകരം എറണാകുളം-അങ്കമാലി അതിരൂപതയിലെ നിലവിലുള്ള പൂര്‍ണ്ണ ഭരണ ചുമതല കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഏറ്റെടുത്തു. അച്ചടക്ക നടപടിയുടെ ഭാഗമായി നീക്കം ചെയ്യപെട്ട ബിഷപ്പുമാരുടെ ശുശ്രൂഷ സംബന്ധിച്ച് സഭാ സിനഡിന് തീരുമാനം എടുക്കണമെന്നും വത്തിക്കാന്‍ നിർദേശം നല്‍കി .

publive-image

എറണാകുളം - അങ്കമാലി അതിരൂപതയിലെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിമാസ ബജറ്റും വസ്തുക്കളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള പ്രധാന രേഖകളും മേജര്‍ ആര്‍ച്ചുബിഷപ്പ് സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന് നല്‍കണമെന്ന് വത്തിക്കാനിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.

സിറോ മലബാര്‍ സഭയുടെ അടുത്ത സിനഡ് ചേരുന്ന 2019 ഓഗസ്റ്റ് വരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നിര്‍വഹണത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിനോട് ആലോചിച്ച് തീരുമാനങ്ങൾ എടുക്കേണ്ടതാണ്.

publive-image

രാജ്യത്ത് നിലവിലുള്ള സിവില്‍ നിയമങ്ങളെ മാനിച്ചുകൊണ്ട് അതിരൂപതയുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും അനുവാദമുണ്ട്.

എറണാകുളം-അങ്കമാലി അതിരൂപതയുടെ കൂരിയായിലെ വിവിധ തസ്തികകളിലെ നിയമനങ്ങള്‍ സിനഡുമായി ആലോചിച്ച് നടപ്പിലാക്കുന്നതിന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് വത്തിക്കാന്‍ നല്‍കിയിരിക്കുന്നത് .

കൂരിയായുടെ ആത്യന്തികമായ പുന:ക്രമീകരണം ഓഗസ്റ്റ് മാസത്തിലെ സിനഡിനുശേഷം നടത്തുന്നതാണ് നല്ലതെന്നും നിർദേശമുണ്ട്.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനിൽക്കുന്ന പ്രതിസന്ധികൾ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ വിധിതീർപ്പോടെ സഭാംഗങ്ങൾ സ്വീകരിക്കണെമെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. സീറോമലബാര്‍ സഭാ മീഡിയ കമ്മീഷന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പാംബ്ലാനിയാണ് തീരുമാനം പത്രക്കുറിപ്പ് വഴി പുറത്തുവിട്ടത്.

publive-image

വാര്‍ത്തകള്‍ വളച്ചൊടിച്ച് മനോരമയും. സഭയില്‍ അമര്‍ഷം

സീറോമലബാര്‍ സഭയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വത്തിക്കാന്‍ ദീര്‍ഘനാളത്തെ അന്വേഷണങ്ങള്‍ക്ക് ശേഷം എടുത്ത തീരുമാനങ്ങള്‍ വിവാദങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വിഭാഗത്തിന്‍റെ നേതൃത്വത്തെ അപ്പാടെ തള്ളിക്കൊണ്ട് ആണെന്നിരിക്കെ മനോരമ ഉള്‍പ്പെടെയുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതില്‍ സഭാ നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്.

വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ച രണ്ടു ബിഷപ്പുമാരെ സഭയുടെ ചരിത്രത്തില്‍ ആദ്യമായി ചുമതലകളില്‍ നിന്നും നീക്കം ചെയ്ത നടപടി ഉണ്ടായിട്ടും അതിനു പ്രാധാന്യം നല്‍കാതെ കര്‍ദ്ദിനാളിനെതിരെ വത്തിക്കാന്‍ മുന്‍പ് സ്വീകരിച്ച അച്ചടക്ക നടപടികള്‍ പിന്‍വലിച്ചു എന്ന നിലയിലാണ് മനോരമ ഓണ്‍ലൈന്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ പടച്ചു വിട്ടത്.

ഇത് സഭയെ തകര്‍ക്കാന്‍ നീക്കം നടത്തിയ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വിഭാഗത്തിന്‍റെ താല്‍പര്യങ്ങള്‍ക്കനുസൃതമാണെന്ന ആരോപണമാണ് ഉയരുന്നത്.

publive-image

അതിരൂപതാ ചുമതലകളില്‍ നിന്നും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നീ സഹായ മെത്രാൻമാരെ പുറത്താക്കിയതും അഡ്മിനിസ്ട്രേറ്റർ ചുമതലയില്‍ നിന്നും മാര്‍ ജേക്കബ് മനത്തോടത്തിനെ നീക്കം ചെയ്തതുമാണ് വാര്‍ത്ത എന്നിരിക്കെ മനോരമ വാര്‍ത്ത ഇങ്ങനെയാണ്...

" ... എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തിൽ സ്ഥാനം നഷ്ടമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഭരണ ചുമതല തിരികെ നൽകി വത്തിക്കാനിൽ നിന്നും തീരുമാനമായതായി ഔദ്യോഗിക അറിയിപ്പ്. രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ചുമതല വഹിച്ചു വന്ന മാര്‍ ജേക്കബ് മനത്തോടത്ത് പാലക്കാട് രൂപതാധ്യക്ഷനായി തുടരും.

അതേ സമയം മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നീ സഹായ മെത്രാൻമാരെ തൽസ്ഥാനത്തു നിന്ന് നീക്കി ഉത്തരവായി. ഇവരുടെ ശുശ്രൂഷ സംബന്ധിച്ച് സഭാ സിനഡ് തീരുമാനം എടുക്കണമെന്നാണ് വത്തിക്കാനിൽ നിന്നുള്ള നിർദേശം.

രൂപതയുടെ ഭൂമി വിൽപനയും തുടർന്നുണ്ടായ ബാധ്യതകളും വിവാദമായ പശ്ചാത്തലത്തിലാണ് കർദിനാൾ മാർ ആലഞ്ചേരിയെ വത്തിക്കാൻ ഇടപെട്ട് അധികാരത്തിൽ നിന്നു നീക്കിയത്. "

cardinal rcsc george alanchery
Advertisment