Advertisment

എക്സിറ്റ് പോൾ കാർട്ടൂണുമായി ഒന്നാം ക്ലാസുകാരൻ ചര്‍ച്ചയാകുന്നു…

New Update

publive-image

Advertisment

തൃശൂർ: ഒരു മിനിറ്റ് കൊണ്ട് മുഖ്യമന്ത്രിയുടെ കാർട്ടൂൺ വരച്ച് ശ്രദ്ധേയനായ കുരുന്ന് കാർട്ടൂണിസ്റ്റ് ഒന്നാം ക്ലാസുകാരൻ മുഹമ്മദ് അൽ യസ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്വന്തമായി ആശയം ഉണ്ടാക്കി വരച്ച കാർട്ടൂൺ ചർച്ചയാകുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇരുവശങ്ങളിലായിരുന്ന് ചൂണ്ടയിട്ട് കൊട്ട വഴി കസേരകൾ ശേഖരിക്കുന്ന കാർട്ടൂണ് ആറുവയസ്സുകാരൻ വരച്ചിരിക്കുന്നത്. സ്ഥിരമായി പത്രങ്ങളിൽ വരുന്ന കാർട്ടൂണുകൾ നോക്കി വരക്കുന്നതിന് ഇടയിലാണ് ഇങ്ങനെയൊരു ആശയം തോന്നിയതും ഉടൻതന്നെ വരച്ചതും.

നരേന്ദ്രമോഡി പിണറായി വിജയൻ രമേശ് ചെന്നിത്തല ഉമ്മൻ ചാണ്ടി എകെ ആന്റണി തുടങ്ങിയവരെ അനായാസം വരക്കുന്ന അൽ യസയുടെ കാർട്ടൂൺ പ്രകാരം യുഡിഎഫിന് 75 സീറ്റ് വരെ കിട്ടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 64 സീറ്റ് എൽഡിഎഫിനും ഒരു സീറ്റ് മറ്റുള്ളവർക്കുമാണ് കൊടുത്തിരിക്കുന്നത്.

കഴിഞ്ഞ മാസത്തിൽ എംഎൽഎ മാണി സി കാപ്പന്റെ കാർട്ടൂൺ വരച്ചത് ശ്രദ്ധയിൽപ്പെട്ട് കാപ്പൻ നേരിട്ട് വിളിച്ചതിന്റെ സന്തോഷത്തിലാണ് പന്നിത്തടം സ്കൂളിലെ ഒന്നാം ക്ലാസുകാരനായ അൽ യസ. സാഹിത്യ പ്രവർത്തനം നടത്തി ഗിന്നസ് ബുക്കിൽ ഇടം നേടിയ ഗിന്നസ് സത്താർ ആദൂരിന്റെയും ഷമീന ബീവിയുടെയും മകനാണ്.

thrissur news
Advertisment