Advertisment

കൂ​ലി​ക്ക് സ​മ​ര​മെ​ന്ന് ആ​രോ​പ​ണം; ബി​ജെ​പി ഐ​ടി സെ​ല്‍ ത​ല​വ​നെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ്: ഒ​രു കോ​ടി രൂ​പ​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ല്‍ ചെ​യ്തു

New Update

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ഷ​ഹീ​ന്‍ ബാ​ഗി​ല്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ച ബി​ജെ​പി ഐ​ടി സെ​ല്‍ ത​ല​വ​ന്‍ അ​മി​ത് മാ​ള​വ്യ​ക്കെ​തി​രെ ഒ​രു കോ​ടി രൂ​പ​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ല്‍ ചെ​യ്തു. പ്ര​തി​ഷേ​ധ​ക്കാ​രെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രെ​യാ​ണ് കേ​സ് ഫ​യ​ല്‍ ചെ​യ്ത​ത്. ര​ണ്ട് സ്ത്രീ​ക​ളാ​ണ് മാ​ള​വ്യ​ക്കെ​തി​രെ കേ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

publive-image

'പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ 500 മു​ത​ല്‍ 700 രൂ​പ വ​രെ സ്ത്രീ​ക​ള്‍ വാ​ങ്ങു​ന്നു​ണ്ടെ​ന്ന് ആ​രോ​പി​ക്കു​ന്ന വീ​ഡി​യോ മാ​ള​വ്യ ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ള്‍ തെ​റ്റാ​ണെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​രെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നു​ള്ള​താ​ണെ​ന്നും നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​രെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ മാ​ള​വ്യ ഒ​രു കോ​ടി രൂ​പ ന​ഷ്ട പ​രി​ഹാ​ര​മാ​യി ന​ല്‍​ക​ണ​മെ​ന്നും നോ​ട്ടീ​സി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ഷ​ഹീ​ന്‍ ബാ​ഗി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ളും കു​ട്ടി​ക​ളും പ്ര​തി​ഷേ​ധി​ക്കു​ന്നു. ഇ​വ​ര്‍​ക്ക് പി​ന്തു​ണ​യു​മാ​യി ജാ​മി​യ മി​ല്ലി​യ​യി​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ളു​മു​ണ്ട്.

Advertisment