Advertisment

ഇടുക്കി മെഡിക്കൽ കോളേജിന് മുന്നിൽ നടത്തിയ ഉപവാസ സമരത്തിൽ ആളുകൾ കൂട്ടംകൂടി; ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉൾപ്പടെ 15 പേർക്കെതിരെ കേസ്; ജനങ്ങ‍ളുടെ ആവശ്യത്തിന് വേണ്ടിയാണ് താൻ സമരം നടത്തിയതെന്ന് ഡീൻ

New Update

ഇടുക്കി: ലോക്ക് ഡൗൺ ലംഘിച്ചതിന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉൾപ്പടെ 15 പേർക്കെതിരെ കേസ്. ഇടുക്കി മെഡിക്കൽ കോളേജിന് മുന്നിൽ ഡീൻ നടത്തിയ ഉപവാസ സമരത്തിൽ ആളുകൾ കൂട്ടംകൂടിയതിനാണ് ചെറുതോണി പൊലീസ് കേസെടുത്തത്. ഇടത് സർക്കാർ രാഷ്ട്രീയ വിരോധം തീർത്തതെന്നാണ് എംപിയുടെ പ്രതികരണം.

Advertisment

publive-image

ഇടുക്കിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്നും മെഡിക്കിൽ കോളേജിൽ അടിയന്തിരമായി പിസിആർ ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു ഡീൻ കുര്യാക്കോസ് എംപിയുടെ ഏകദിന ഉപവാസസമരം. ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ സമരത്തിൽ ആളുകൾ കൂട്ടംകൂടിയെന്നാണ് ചെറുതോണി പൊലീസ് പറയുന്നത്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയതിനാണ് കേസ്. ഡീനിന് പുറമേ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം ജലാലുദ്ദീൻ തുടങ്ങിയ 14 പേർക്കെതിരെയും കേസുണ്ട്.

ഇടത് സർക്കാർ രാഷ്ട്രീയ വിദ്വേഷം തീർത്തതെന്ന് ഡീൻ കുര്യാക്കോസ് വിമർശിച്ചു. മുഖ്യമന്ത്രി തന്റെ ഉപവാസത്തെ അപഹസിച്ചപ്പോൾ തന്നെ സന്ദേശം വ്യക്തമായിരുന്നുവെന്നും ജനങ്ങ‍ളുടെ ആവശ്യത്തിന് വേണ്ടിയാണ് താൻ സമരം നടത്തിയതെന്നും ഡീൻ പറഞ്ഞു.

deen kuriakose lock down
Advertisment