Advertisment

സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പൊലീസ് കേസെടുത്തു

New Update

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പൊലീസ് കേസെടുത്തു. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

Advertisment

publive-image

തെഹല്‍ക്ക മുന്‍ മാനേജിംഗ് എഡിറ്റര്‍ മാത്യു സാമുവല്‍, റെഡ് പിക്‌സ് 24×7 എന്ന യൂട്യൂബ് ചാനല്‍ എന്നിവരുടെ പേരിലും ഇതേ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ തൃശൂര്‍ പൂങ്കുന്നം ഓഫീസിലെ ചീഫ് ജനറല്‍ മാനേജര്‍ കെ.ടി ഷൈജുവാണ് വെസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്.

വ്യാജതെളിവുണ്ടാക്കി യൂ ട്യൂബില്‍ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തുവെന്നാണ് പരാതി. വ്യാജരേഖ ചമയ്ക്കല്‍, സാമൂഹ്യ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കാന്‍ മനപ്പൂര്‍വം വീഡിയോ ഉണ്ടാക്കി പോസ്റ്റ് ചെയ്യുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

Advertisment