Advertisment

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍‌റെ ഡ്രൈവർ അപ്പുണ്ണിയുടെ ഫോൺ വിട്ടു നൽകനാകില്ലെന്ന് പ്രോസിക്യൂഷൻ

New Update

Image result for dileep appunni

Advertisment

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക തൊണ്ടിമുതലായ ദിലീപിന്‍റെ ഡ്രൈവർ അപ്പുണ്ണിയുടെ ഫോൺ വിട്ടു നൽകനാകില്ലെന്ന് പ്രോസിക്യൂഷൻ. ഫോൺ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് അപ്പുണ്ണി നൽകിയ ഹർജിയിലാണ് പ്രോസിക്യൂഷൻ നിലപാടറിയിച്ചത്. കേസിൽ ഈമാസം മുപ്പതിന് എറണാകുളം സെഷൻസ് കോടതി വിധി പറയും. ദിലീപിനെതിരായ തെളിവ് ശേഖരിക്കുന്നതിനാണ് കേസിലെ 28 ആം സാക്ഷിയും ദിലീപിന്‍റെ ഡൈവറുമായ അപ്പുണ്ണിയുടെ ചൈനീസ് നിർമ്മിത മൊബൈൽ ഫോൺ അന്വേഷണ സംഘം നേരത്തെ കസ്റ്റഡിയിലെടുക്കുന്നത്.

എന്നാൽ അന്വേഷണം പൂർത്തിയാക്കിയിട്ടും തന്‍റെ ഫോൺ വിട്ടുനിൽകുന്നില്ലെന്നാണ് അപ്പുണ്ണിയുടെ ഹർജി. ഫോൺ ശാസ്ത്രീയ പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ച് കഴിഞ്ഞു. നിലവിൽ ഒരു വർഷമായി ഫോൺ ഉപയോഗിക്കാതെ കോടതിയിൽ കെട്ടിവെച്ചിരിക്കുകയാണ്. ഇത് ഫോൺ തകരാറിലാകാൻ കാരണമാകും കോടതി ഫോൺ നൽകണമെന്നുമാണ് അപ്പുണ്ണിയുടെ ആവശ്യം. എന്നാൽ അപ്പുണ്ണിയുടെ വാദത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ഫോൺ അപ്പുണ്ണിയുടേതാണെങ്കിലും നടി ആക്രമിക്കപ്പെട്ട സമയത്ത് ഫോൺ ഉപയോഗിച്ചിരുന്നത് ദിലീപാണ്.

ദിലീപിന്‍റെ കുറ്റസമ്മത മൊഴിയിൽ ഇക്കാര്യങ്ങൾ വ്യകത്മാക്കുന്നുണ്ട്. കേസിലെ ഒന്നാം പ്രതി സുനിൽ കുമാർ ജയിലിൽ വെച്ച് ഒരു തവണയും രണ്ട് തവണ കോടതിയിൽ വെച്ചും അപ്പുണ്ണിയുടെ ഫോണിലേക്ക് വിളിച്ചിട്ടുണ്ട്. കേസിലെ പത്താം പ്രതി 20 തവണ ഇതേ ഫോണിലേക്ക് വിളിച്ചു. മാത്രമല്ല ഇയാളുടെ ഭാര്യയുടെ ഫോണിൽ നിന്ന് പ്രതികളുടെ വാട്സ് ആപ്പ് നനമ്പർ അപ്പുണ്ണിയുടെ ഫോണിൽ അയച്ചതിനും തെളിവുകളുണ്ട്.

കൂടാതെ സുപ്രധാന മെസേജുകളും ശാസ്ത്രീയ പരിശഓധനതയിൽ കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിൽ ഈ ഫോൺ നിർണ്ണായ തൊണ്ടിമുതലാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിചാരണ വേളയിൽ ഫോൺ ആവശ്യമായി വരുമെന്നും സാക്ഷിയായ അപ്പുണ്ണിക്ക് ഫോൺ വിട്ട് നൽകിയാൽ നശിപ്പിക്കാനുള്ള സാധ്യതയുടണ്ടെന്നുമാണ് പ്രോസിക്യൂഷന്‍റെ വാദം. കസേിൽ ഈ മാസം 30 ന് സെഷൻസ് കോടതി വിധി പറയും.

Advertisment