Advertisment

ഇൻ‌സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പാരീസിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു , ഫുട്ബോൾതാരം നെയ്മറിനെതിരെ കേസ്

New Update

റിയോ ഡീ ജനീറോ : ബ്രസീലിയൻ ഫുട്ബോൾ സൂപ്പർതാരം നെയ്മറിനെതിരെ പീഡനക്കേസ് . സമൂഹ മാദ്ധ്യമം വഴി പരിചയപ്പെട്ട യുവതിയെ പാരീസിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായാണ് പരാതി .സംഭവത്തെകുറിച്ച് പാരീസിൽ പരാതി നൽകാൻ തയ്യാറാകാതെ രണ്ട് ദിവസങ്ങൾക്ക് ശേഷം യുവതി നഗരം വിടുകയായിരുന്നു.

Advertisment

publive-image

പിന്നീട് കഴിഞ്ഞ ശനിയാഴ്ചയാണ് നെയ്മറിനെതിരെ യുവതി സാവോ പോളോ പോലീസിന് മുമ്പാകെ പരാതിയുമായി എത്തുന്നത്. സംഭവത്തിൽ പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്നും സാവോ പോളോ പോലീസ് അറിയിച്ചു.

മെയ് 15 നാണ് കേസിനാസ്പദമായ സംഭവം . ഇൻ‌സ്റ്റഗ്രാം വഴിയാണ് നെയ്മറെ പരിചയപ്പെടുന്നത് . തുടർന്ന് പാരീസിൽ വച്ച് കാണാമെന്ന് നെയ്മർ പറയുകയും ,അദ്ദേഹത്തിന്റെ സഹായി വിമാന ടിക്കറ്റ് അയച്ച് നൽകുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു .

പാരീസിൽ താൻ താമസിച്ചിരുന്ന ഹോട്ടലിലേക്ക് മദ്യപിച്ച നിലയിലാണ് നെയ്മർ എത്തിയത്. ഇതിന് ശേഷം തന്നെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു .

Advertisment