Advertisment

'താണ്ഡവ്​' വെബ്​ സീരീസിനെതിരെ കേസെടുക്കുമെന്ന്​ മധ്യപ്രദേശ്​ ആഭ്യന്തര മന്ത്രി

New Update

ഭോപാല്‍: ആമസോണ്‍ ​പ്രൈമില്‍ സംപ്രേഷണം ചെയ്​തുവരുന്ന 'താണ്ഡവ്​' വെബ്​ സീരീസിനെതിരെ കേസെടുക്കുമെന്ന്​ മധ്യപ്രദേശ്​ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ഹിന്ദുമത വികാരം വ്രണപ്പെടുത്തിയ​ന്നാരോപിച്ചാണ്​ ​അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയും അഭിനേതക്കള്‍ക്കെതിരെയും കേസെടുക്കാനാണ്​ സര്‍ക്കാര്‍ ഒരുങ്ങുന്നത്​.

Advertisment

publive-image

നേരത്തെ ഉത്തര്‍പ്രദേശിലും മഹാരാഷ്​ട്രയിലും വെബ്​സീരീസിനെതിരെ കേസ്​ ഫയല്‍ ചെയ്​തിട്ടുണ്ട്​. ഉത്തര്‍ പ്രദേശില്‍ ചൊവ്വാഴ്​ച ഒരു കേസ്​ കൂടി ഫയല്‍ ചെയ്​തിട്ടുണ്ട്​.

എന്തു കൊണ്ടാണ് ഇത്തരം ആളുകള്‍ ഹിന്ദു വികാരങ്ങളെ മാത്രം ലക്ഷ്യമിടുന്നതെന്നും മറ്റ്​ മതങ്ങള്‍ക്കെതിരെ അവര്‍ നീങ്ങുന്നില്ലെന്നും മിശ്ര ചോദിച്ചു. ഇതിനെതിരെ പ്രതികരിക്കു​േമ്ബാള്‍ മറ്റ്​ രാഷ്​ട്രീയ പാര്‍ട്ടികള്‍ക്ക് അത്​ ​ ​മോശം കാര്യമായി തോന്നുതെന്താണെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി ശിവ്​രാജ്​ സിങ്​ ചൗഹാനും രൂക്ഷമായാണ്​ പ്രതികരിച്ചത്​.

ഹിന്ദു വിശ്വാസങ്ങളെ വേദനിപ്പിക്കാനോ ദൈവങ്ങളെ അപമാനിക്കാനോ ആര്‍ക്കും അവകാശമില്ലെന്ന്​ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഒ.ടി.ടി പ്ലാറ്റ്​ഫോമുകളിലൂടെ ഇത്തരം അശ്ലീലങ്ങള്‍ വിതരണം ചെയ്യുന്നത്​ യുവ തലമുറക്ക്​ നല്ലതല്ല. ഇത്തരം പ്ലാറ്റ്​ഫോമുകള്‍ സൂക്ഷ്​മമായി നിരീക്ഷിക്കേണ്ടത്​ ആവശ്യമാണ്​. കേന്ദ്ര സര്‍ക്കാര്‍ സംഭവത്തില്‍ സ്വമേധയാ കേസ്​ രജിസ്​റ്റര്‍ ചെയ്യുമെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, താണ്ഡവി​‍െന്‍റ അറിയറ പ്രവര്‍ത്തകര്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌​ രംഗ​െതത്തിയിരുന്നു. മനപ്പൂര്‍വം ഹിന്ദുമത വിശ്വാസങ്ങളെ അപമാനിക്കാനായി ഒന്നും ചെയ്​തിട്ടില്ലെന്ന്​ സംവിധായകന്‍ അലി അബ്ബാസും നിര്‍മാതാവ്​ ഹിമാന്‍ഷു കൃഷ്​ണ മെഹ്​റയും പറഞ്ഞു.

Advertisment