Advertisment

അടിച്ചു പൂസായി ഫ്‌ലാറ്റിലെത്തി, പിന്നെ ഭാര്യയ്ക്ക് നേരെ അതിക്രമം: മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയ്ക്ക് എതിരെ കേസ്

New Update

publive-image

Advertisment

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി വീണ്ടും വിവാദത്തില്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബാന്ദ്രയിലെ ഫ്‌ലാറ്റില്‍ വെച്ച് മദ്യലഹരിയില്‍ വിനോദ് കാംബ്ലി തന്നെ ആക്രമിച്ചെന്ന് ആരോപിച്ച് ഭാര്യ ആന്‍ഡ്രിയ ഹെവിറ്റി മുംബൈ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കാംബ്ലിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു.

മദ്യലഹരിയിലായിരുന്ന വിനോദ് കാംബ്ലി പാചകം ചെയ്യുന്ന പാനിന്റെ പിടി തനിക്ക് നേരെ എറിഞ്ഞെന്നും ഇതുമൂലം തലയ്ക്ക് പരിക്കേറ്റതായും ഭാര്യ ആരോപിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1നും 1.30നും ഇടയിലാണ് സംഭവം നടന്നതെന്നാണ് വിവരം. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ ബാന്ദ്രയിലെ ഫ്ളാറ്റിലെത്തിയ കാംബ്ലി ഭാര്യയെ ആക്രമിക്കുകയായിരുന്നു.

ഫ്‌ലാറ്റിലെത്തിയ ശേഷം കാംബ്ലി ഭാര്യയ്ക്ക് നേരെ അസഭ്യം പറഞ്ഞു. ഇതിന് പിന്നാലെ അടുക്കളയിലേയ്ക്ക ഓടിക്കയറിയ കാംബ്ലി പാനിന്റെ പിടി ഭാര്യ്ക്ക് നേരെ എറിയുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പോലീസ് എത്തുന്നതിന് മുമ്പ് തന്നെ കാംബ്ലിയുടെ ഭാര്യ ഭാഭ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി ബാന്ദ്ര പോലീസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Advertisment