Advertisment

ഭാര്യയെ തലക്കടിച്ചശേഷം കനാലിലെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെതിരെ കേസെടുത്തു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കുരുക്ഷേത്ര: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കാനാലിലെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു.

Advertisment

publive-image

 

ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം. ഞായറാഴ്ച കിര്‍മാച്ചിലെ കനാലില്‍ യുവതി വീണുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു.

തുടര്‍ന്ന് യുവതി രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്ന് യുവതി മൊഴിനല്‍കിയത്.

കഴിഞ്ഞദിവസം യുവതിയും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് യുവതിയെ ദണ്ഡ് കൊണ്ട് തലയ്ക്കടിച്ചു. അടിയുടെ ആഘാതത്തില്‍ അബോധാവസ്ഥയിലായ യുവതിയെ ഭര്‍ത്താവ് കനാലിലേക്ക് എറിയുകയായിരുന്നു.യുവതി അപകടനില തരണംചെയ്തതായി ആശുപത്രിഅധികൃതര്‍ അറിയിച്ചു.

Advertisment