Advertisment

കാസ്‌ക്‌ വോളിബോള്‍ ടൂര്‍ണമെന്റ്‌ ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

തൊടുപുഴ : കാസ്‌ക്‌ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന കാസ്‌ക്‌ വോളി 2018 അഖിലകേരള വോളിബോള്‍ മേളയ്‌ക്ക്‌ തുടക്കമായി. കാരിക്കോട്‌ കാസ്‌ക്‌ ഗ്യാലറി ഫ്‌ളഡ്‌ലിറ്റ്‌ സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റിന്റെ ഉദ്‌ഘാടനം ഇടുക്കി ജില്ലാ കളക്‌ടര്‍ കെ. ജീവന്‍ ബാബു നിര്‍വഹിച്ചു.

Advertisment

ടൂര്‍ണ്ണമെന്റ്‌ കമ്മിറ്റി ചെയര്‍മാന്‍ നസീര്‍ പടിഞ്ഞാറേക്കര അധ്യക്ഷത വഹിച്ചു. സബ്‌ ജഡ്‌ജി ജോമോന്‍ ജോണ്‍ മുഖ്യാതിഥിയായി പങ്കെടുത്തു. എവര്‍റോളിംഗ്‌ ട്രോഫികള്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നും ടൂര്‍ണ്ണമെന്റ്‌ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.എസ്‌. സുധീര്‍ ഏറ്റുവാങ്ങി.

publive-image

കാസ്‌ക്‌ പ്രസിഡന്റ്‌ എ.എസ്‌. ജാഫര്‍ഖാന്‍, മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ അഡ്വ. സി.കെ. ജാഫര്‍, വോളിബോള്‍ അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ സെബാസ്റ്റ്യന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എ.എം. ഹാരിദ്‌, സബീന ബിഞ്ചു, കെ.എം.ഷാജഹാന്‍, എം.കെ.ഷാഹുല്‍ ഹമീദ്‌, തൊടുപുഴ ഹൗസ്‌ കണ്‍സ്‌ട്രക്ഷന്‍ സൊസൈറ്റി പ്രസിഡന്റ്‌ എം.പി. ഷൗക്കത്തലി, കാരിക്കോട്‌ സര്‍വ്വീസ്‌ സഹകരണബാങ്ക്‌ പ്രസിഡന്റ്‌ സി.എസ്‌. ഷാജി, കെ.ബി. ഹാരിസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ടൂര്‍ണ്ണമെന്റിനോടനുബന്ധിച്ച്‌ 5000 പേരടങ്ങുന്ന രക്തദാനം ചെയ്യാന്‍ സന്നദ്ധരായ ആളുകളെ ഉള്‍പ്പെടുത്തി പുറത്തിറങ്ങുന്ന ഡയറക്‌ടറിയുടെ വിവരശേഖരണത്തിനും തുടക്കമായി. ക്ലബ്ബ്‌ സെക്രട്ടറി കെ.എ സിനാജ്‌, കെ.പി. അമീര്‍, സി.ഐ. ഷമീര്‍, ഫൈസല്‍ ചാലില്‍, ജി.എം. നെജീസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചൊവ്വാഴ്‌ച വൈകുന്നേരം കര്‍ണാടക സംസ്ഥാന താരങ്ങള്‍ അണിനിരക്കുന്ന അമീസ്‌ ഹെയര്‍ സ്റ്റുഡിയോ ലക്കിസ്റ്റാര്‍ ഉണ്ടപ്ലാവും ഇന്ത്യന്‍ ആര്‍മി താരങ്ങള്‍ അണിനിരക്കുന്ന സിക്‌സസ്‌ പട്ടയംകവലയും ഏറ്റുമുട്ടും.

Advertisment