Advertisment

പെരുകാനുള്ള വൈറസിന്റെ ശേഷിയെ തളര്‍ത്തും !പൂച്ചകളിലെ കൊറോണയെ തുരത്താന്‍ ഉപയോഗിക്കുന്ന മരുന്ന് കൊവിഡ് രോഗികളായ മനുഷ്യരില്‍ ഫലപ്രദം?

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

പൂച്ചകളില്‍ കൊറോണ വൈറസ് ബാധയ്ക്കുള്ള മരുന്ന് കോവിഡ്19 രോഗബാധിതരായ മനുഷ്യരിലും ഫലപ്രദമായേക്കുമെന്ന് കാനഡയിലെ ആല്‍ബര്‍ട്ട സര്‍വകലാശാലയിലെ ഗവേഷകര്‍.

Advertisment

publive-image

പെരുകാനുള്ള വൈറസിന്റെ ശേഷിയെ ബാധിക്കുന്ന ഈ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് ഒരുങ്ങുകയാണ് ഗവേഷകര്‍. പ്രോട്ടീനുകളെ പോളിപെപ്‌റ്റൈഡുകളും സിംഗിള്‍ അമിനോ ആസിഡുകളുമായി വിഘടിക്കാന്‍ സഹായിക്കുന്ന പ്രൊട്ടിയസിനെയാണ് ഈ മരുന്ന് ലക്ഷ്യമിടുന്നത്. കോശങ്ങള്‍ക്കുള്ളില്‍ കടന്ന് പെരുകാനുള്ള വൈറസിന്റെ ശേഷിയെ പ്രൊട്ടിയസ് നല്ലൊരളവില്‍ സ്വാധീനിക്കാറുണ്ട്.

2003ല്‍ സാര്‍സ് ബാധയുടെ സമയത്താണ് ആല്‍ബര്‍ട്ട സര്‍വകലാശാലയിലെ ഗവേഷകര്‍ ഈ മരുന്ന് ആദ്യം കണ്ടെത്തിയത്. പിന്നീട് വെറ്റിനറി ഗവേഷകര്‍ ഇത് വികസിപ്പിക്കുകയും പൂച്ചകളില്‍ മരണ കാരണമാകുന്ന കൊറോണ വൈറസ് ബാധയെ ചികിത്സിക്കാന്‍ തുടങ്ങുകയുമായിരുന്നു.

ഈ സംയുക്തങ്ങള്‍ വീണ്ടും നിര്‍മിച്ച ഗവേഷകര്‍ ലാബില്‍ സാര്‍സ് കോവ്-2നെതിരെയും ഇത് പരീക്ഷിച്ചു നോക്കി. രണ്ടു മാസത്തെ പരീക്ഷണം കൊണ്ട് ഈ മരുന്ന് സാര്‍സ് കോവ്-2 പെരുകുന്നത് തടയാന്‍ സഹായിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. മനുഷ്യരിലും ഇത് ഫലപ്രദമാകുമെന്നാണ് ഗവേഷകരുടെ വിശ്വാസം.

cat covid medicine
Advertisment