Advertisment

ജപ്പാനിലെ ‘മ്യാവൂ മ്യാവൂ ക്ഷേത്രം’ ; ക്ഷേത്രത്തിലെ പ്രധാനപ്പെട്ട പൂജാരി കൊയൂകി എന്ന പൂച്ച ! ; പൂച്ചപ്പൂജാരിയിൽ നിന്ന് അനുഗ്രഹം വാങ്ങാനെത്തുന്നത് നിരവധി ആളുകൾ

New Update

ജപ്പാനിലെ ക്യോട്ടോ എന്ന സ്ഥലത്താണ് പൂച്ച ക്ഷേത്രം. ‘ന്യാൻ ന്യാൻ ജി’ എന്നാണ് ജാപ്പനീസിൽ ഈ ക്ഷേത്രത്തിൻ്റെ പേര്. അതിനെ മലയാളീകരിച്ചാൽ ‘മ്യാവൂ മ്യാവൂ ക്ഷേത്രം’ എന്ന് കിട്ടും. നല്ല പേര്, അല്ലേ? കൊയൂകി എന്ന പൂച്ചയാണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട പൂജാരി. കൊയൂകിയുടെ അനുഗ്രഹം വാങ്ങാൻ ഒട്ടേറെ ആളുകളാണ് ക്ഷേത്രത്തിൽ എത്തുന്നത്. കൊയൂകിയോടൊപ്പം വാക, ചിൻ, അരുജി, റെൻ, കൊനാറ്റ്സു, ചിചി എന്നീ ആറ് പൂച്ചകൾ കൂടി ഈ പരിശുദ്ധ ദേവാലയത്തിലുണ്ട്.

Advertisment

publive-image

2016ലാണ് ഈ ക്ഷേത്രം തുടങ്ങിയത്. തോരു കായ എന്ന ചിത്രകാരനാണ് ഈ ആശയത്തിനു പിന്നിലെ ബുദ്ധികേന്ദ്രം. പൂച്ചകളുമായി ബന്ധപ്പെട്ട ചുവർ ചിത്രങ്ങളും പെയിൻ്റിംഗുകളും പ്രതിമകളുമൊക്കെയാണ് ക്ഷേത്രത്തിൽ ഉള്ളത്. കൊയൂകി ഈ ക്ഷേത്രത്തിലെ മൂന്നാമത്തെ മുഖ്യപൂജാരിയാണ്. തന്നെ കാണാനെത്തുന്ന ഭക്തരെ കൊയൂകിക്കും സഹായികൾക്കും വലിയ കാര്യമാണ്. മനുഷ്യരുമായി വളരെ ഇണക്കമുള്ള സ്വഭാവമാണ് കൊയൂകിയ്ക്ക്.

സന്ദർശകർക്ക് ഭക്ഷണം കഴിക്കാനുള്ള പ്രത്യേക സൗകര്യവും ഈ പൂച്ച ക്ഷേത്രത്തിലുണ്ട്. കഴിക്കുന്ന ഭക്ഷണവും പാത്രവുമൊക്കെ പൂച്ചയുമായി ബന്ധപ്പെട്ടതാണ്. 520 Yasekonoecho, Sakyo-Ku, Kyoto 601-1253, Kyoto Prefecture, Japan- ഈ വിലാസത്തിലാണ് ക്ഷേത്രം ഉള്ളത്.

Advertisment