02
Saturday July 2022

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ട, എല്ലാവർക്കും ഉപരിപഠനം ഉറപ്പു വരുത്തും, കൂടുതൽ സീറ്റുകൾ അനുവദിക്കും; മലബാർ മേഖലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണത്തിൽ പ്രതിസന്ധിയുണ്ടെന്ന്...

ഇൻസുലിൻ എടുക്കുന്നതിന് കുട്ടികൾക്ക് വൃത്തിയുള്ളതും സ്വകാര്യത ഉള്ളതുമായ മുറി സ്കൂളിൽ ലഭ്യമാക്കണം.

Edu

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് പിന്നാലെ മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. കുട്ടികളേ, നിങ്ങള് പൊളിയാണ്. ട്രോളാനൊന്നും ഞാനില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍...

ഹയർ സെക്കന്ററിക്ളാസുകളിൽ അനുവദനീയമായ കുട്ടികളൂടെ  എണ്ണം 50 ആയി നിജപ്പെടുത്തിയിട്ടുണ്ട്

' കേരള സ്കൂള്‍ വെതര്‍ സ്റ്റേഷൻ '; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 'കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍' സ്ഥാപിക്കുന്നു

ഇതിനിടെ സ്‌ക്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ പരിശോധന ആരംഭിച്ചു.

ഭക്ഷ്യവിഷബാധ ആരോപണം ഉയർന്ന തിരുവനന്തപുരം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലെ സ്കൂളുകളുടെ സാമ്പിൾ പരിശോധനാഫലം അഞ്ചു ദിവസത്തിനകം ലഭ്യമാക്കും

ഇന്നലെ സിറ്റി പൊലീസ് നടത്തിയ പരിശോധനയില്‍ 25ഓളം ബസുകള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്.

ജെബി സ്കൂള്‍ കണയന്നൂർ പഞ്ചായത്ത് തല പ്രവേശനോത്സവം നടത്തി

More News

മണ്ണാർക്കാട് :കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി സ്കൂളുകൾ പൂര്‍ണതോതില്‍ തുറന്നു.ആഹ്ലാദ അന്തരീക്ഷത്തിൽ കുട്ടികളെ വരവേറ്റു.പുത്തനുടുപ്പും ബാഗും ചെരുപ്പും കുടയുമായി പുതിയ കൂട്ടുകാർ സ്‌കൂളിലെത്തി.അധ്യാപകരും പിടിഎയും സ്കൂളുകൾ കുരുത്തോലകള്‍ കൊണ്ടും ബലൂണുകൾ കൊണ്ടും അലങ്കരിച്ചിരുന്നു.കരിമ്പ പഞ്ചായത്ത്പരിധിയിൽ 9 സ്കൂളുകളാണ് ഉള്ളത്.സ്കൂള്‍ പ്രവേശനോത്സവത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം കരിമ്പ ഗവൺമെന്റ് യുപി സ്കൂളിൽ പഞ്ചായത്ത്‌ പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കോമളകുമാരി അധ്യക്ഷയായി.പ്രധാന അധ്യാപകൻ സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പാഠപുസ്തക വിതരണവും നവാഗതർക്കുള്ള സമ്മാന വിതരണവും യൂണിഫോം വിതരണ […]

മധ്യവേനല്‍ അവധിക്ക് ശേഷം കളിയും ചിരിയും കരച്ചിലുമായി കുരുന്നുകള്‍ വിദ്യാലയങ്ങളിലേക്ക് അറിവിന്റെ വെളിച്ചം നുകരാന്‍ എത്തി. മൂന്നാര്‍ ഗവ. എല്‍ പി സ്‌കൂളില്‍ നടന്ന സബ് ജില്ലാ പ്രവേശനോത്സവം ദേവികുളം സബ് കളക്ടര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍ നിര്‍വ്വഹിച്ചു. പി റ്റി എ പ്രസിഡന്റ് മനോജ് അധ്യഷനായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ ജാക്ലിന്‍ മേരി, സ്റ്റിഫന്‍രാജ്, മൂന്നാര്‍ എ ഇ ഒ, എം. […]

പാലാ: വലവൂർ ഗവ. യു.പി സ്കൂളിലെ പ്രവേശനോത്സവം കരൂർ ഗ്രാമപ്പഞ്ചായത്ത് മെമ്പർ വത്സമ്മ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് റെജി എം.ആർ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ രാജേഷ് എൻ.വൈ, എസ്.എം.സി പ്രസിഡൻ്റ് കെ എസ് രാമചന്ദ്രൻ, കരൂർ കൃഷിഭവൻ ഓഫീസർ നിമിഷ അഗസ്റ്റിൻ, എം.പി.ടി.എ പ്രസിഡൻറ് ജിഷ കുഞ്ഞുമോൻ തുടങ്ങിയവർ പ്രസംഗിച്ചു. ഉത്തരീയം ചാർത്തിയ ആൺകുട്ടികളേയും ഫ്ളവർ റിംഗ് ധരിച്ച പെൺകുട്ടികളേയും നീണ്ട കരഘോഷത്തോടെയും ആർപ്പുവിളികളോടെയും സ്വീകരിച്ച് മുതിർന്ന കുട്ടികൾ അവരെ വേദിയിലേയ്ക്കാനയിച്ചു. നവാഗതർക്ക് പഠനോപകരണങ്ങളും മധുര […]

കൊച്ചി: അധ്യായന വർഷം ആരംഭിക്കുമ്പോൾ ഓട്ടോ തൊഴിലാളികളുടെ കുട്ടികൾക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്ത് ഓൺലൈൻ ഓട്ടോ അഗ്രിഡേറ്റഡ് പ്ലാറ്റ്ഫോമായ ടുക്സി. കൊച്ചിയിൽ നടന്ന ചടങ്ങിൽ തെരഞ്ഞെടുത്ത 50 ഓട്ടോ തൊഴിലാളികളുടെ കുട്ടികൾക്കാണ് ടുക്സി പ്രതിനിധികൾ സ്കൂൾ കിറ്റ് നൽകിയത്. ഓട്ടോ തൊഴിലാളികളെ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായി തന്നെ കണ്ട്, അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് കൈതാങ്ങാകുകയാണ് ടുക്സി. ഇതോടൊപ്പം, വരും തലമുറയ്ക്ക് സാക്ഷരതയും ജീവിത നൈപുണ്യവും ഉറപ്പുവരുത്തുന്നതിനും അവർ പ്രാധാന്യം നൽകുന്നു. ഇതിനോടകം തന്നെ ശ്രദ്ധനേടിയ ടുക്സിയുടെ […]

തിരുവനന്തപുരം: മെയ് 31, 2022: സ്‌കൂളുകളില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനോടനുബന്ധമായി കുരുന്നുകള്‍ക്ക് കൈത്താങ്ങുമായി ടെക്‌നോപാര്‍ക്ക് പാര്‍ക്ക് സെന്റര്‍ സ്റ്റാഫ് അസോസിയേഷന്‍ (ടെപ്‌സ). സാമൂഹിക പ്രതിബന്ധതാ പരിപാടികളുടെ ഭാഗമായി തെരഞ്ഞെടുത്ത 22 കുരുന്നുകള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. പാര്‍ക്ക് സെന്റര്‍ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഐ.ടി പാര്‍ക്ക്‌സ് സെക്രട്ടറി രജിസ്ട്രാര്‍ സുരേഷ് കുമാര്‍ .കെ, ചീഫ് ഫിനാന്‍സ് ഓഫീസര്‍ ജയന്തി ലക്ഷ്മി, ടെക്‌നോപാര്‍ക്ക് ജനറല്‍ മാനേജര്‍ (പ്രൊജക്ട്‌സ്) മാധവന്‍ പ്രവീണ്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) […]

എടത്വ: ചങ്ങംങ്കരി ദേവസ്വം ബോർഡ് യു.പി.സ്കൂളിലെ പ്രവേശനോത്സവും ആദരിക്കൽ ചടങ്ങും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പി.ടി.എ പ്രസിഡൻ്റ് കെ.എസ് മധു സുദനൻ അധ്യക്ഷത വഹിച്ചു. എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ജോർജ് ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന സമിതി അംബാസിഡർ ഡോ.ജോൺസൺ വി. ഇടിക്കുള മുഖ്യ പ്രഭാഷണം നടത്തി. പൂർവ്വ വിദ്യാർത്ഥികളായ എം.ബി.ബി.എസ് പഠന വിദ്യാർത്ഥികളായ അബിൻ ബി.ജോസഫ്, വൃന്ദ പ്രഭാകരൻ എന്നിവരെ എടത്വ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ബാബു മണ്ണാതുരുത്തിൽ ആദരിച്ചു. […]

തിരുവനന്തപുരം: സ്കൂളില്‍ കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. വൃത്തിയുള്ള മാസ്ക് കുട്ടികൾ നേരാംവണ്ണം ധരിക്കുന്നുവെന്ന് വീട്ടുകാരും സ്കൂൾ അധികൃതരും ഉറപ്പാക്കണം. സ്കൂളിലേക്ക് വരുന്ന വഴിയിൽ കിളികളോ, വവ്വാലോ കഴിച്ചതിന്റെ ബാക്കിയായി വീണ് കിടന്ന് കിട്ടുന്ന മാമ്പഴമടക്കമുള്ള പഴങ്ങൾ കഴിക്കരുതെന്നും ഇക്കാര്യത്തിൽ വലിയ ജാഗ്രത വേണമെന്നും മന്ത്രി നിർദ്ദേശിച്ചു. കുട്ടികളുടെ സമ്പൂർണ സുരക്ഷ ഉറപ്പാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ക്ലാസുകളെന്ന് മന്ത്രി വി. ശിവൻകുട്ടിയും വ്യക്തമാക്കിയിരുന്നു. 42 ലക്ഷത്തോളം വിദ്യാർഥികളാണ് പുതിയ അധ്യയന വർഷത്തിൽ […]

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ വിവിധ പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സൗജന്യ സ്‌കൂൾ യൂണിഫോമിന് 140 കോടിയാണ് അനുവദിച്ചത്.മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്കായുള്ള സ്ഥാപനങ്ങൾക്കുള്ള ധനസഹായം 288 സ്‌കൂളുകൾക്ക് അനുവദിച്ചു. ഇ-ഗവേണൻസിന് 15 കോടി രൂപ അനുവദിച്ചു. ഹയർ സെക്കന്ററി സ്‌കൂളുകളിലെ ലാബ് നവീകരണത്തിന് 10 കോടിയും ഹയർ സെക്കന്ററി സ്‌കൂളുകളിലെ ലാബ് ഉപകരണങ്ങൽ, ഫർണിച്ചർ, ലൈബ്രറി പുസ്തകങ്ങൾ എന്നിവയ്ക്ക് 9 കോടിയും കേരളാ സ്‌കൂൾ […]

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു. സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം ഗവണ്‍മെന്‍റ് ഹയർസെക്കണ്ടറി സ്കൂളിലാണ് പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം നടന്നത്. കൊവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ചത് കുഞ്ഞുങ്ങളാണെന്നും കഴിയാവുന്നത്ര പൊതുവിടങ്ങളില്‍ കളിയിടങ്ങൾ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ലോകം ശ്രദ്ധിക്കുന്ന നിലയിലാണ്. കൊവിഡ് കാലത്ത് നമ്മുടെ വിദ്യാലയങ്ങള്‍ക്ക് ദുര്‍ഗതി ഉണ്ടായില്ല. അക്കാദമിക് നിലവാരം ഇനിയും മെച്ചപ്പെടണം. എല്ലാ സ്കൂളും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!