27
Friday May 2022

കൊച്ചി: തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റേതെന്ന പേരില്‍ അശ്ലീലവീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് കരുതുന്ന അഞ്ചംഗ സംഘം പൊലീസ് കസ്റ്റഡിയില്‍. ഇവരുടെ അറസ്റ്റ് ഉടന്‍...

മുഖ്യമന്ത്രി എല്ലാ പിന്തുണയും നടിക്ക് നല്‍കി. ഇതോടെ ഇടതു നേതാക്കള്‍ തന്നെ തങ്ങളുടെ വാദങ്ങളും അധിക്ഷേപങ്ങളും പിന്‍വലിക്കേണ്ട സ്ഥിതിയിലെത്തി. തൃക്കാക്കരയില്‍ ഈ വിഷയം സജീവമായ ചര്‍ച്ചയും ആയിരിക്കുകയാണ്.

ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ. ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കണ്ടേ. എതിർ പാർട്ടിയിലെ നേതാക്കൾ ഇത് ശ്രദ്ധിക്കണ്ടതല്ലേ. അണികളോട് പറയേണ്ടതല്ലേ. ക്രൂരതയ്ക്ക് വിട്ടു കൊടുക്കുന്നത് ശരിയാണെന്നു കരുതുന്നുണ്ടോ..? നവമാധ്യമങ്ങളിലൂടെ...

അതിജീവിതക്കെതിരെ ഇടത് നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ല; വിഡി സതീശനാണ് അതിജീവിതയുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പ് പറയേണ്ടത്; അതിജീവിതയെ വേട്ടയാടാനാണ് സതീശനും കൂട്ടരും ശ്രമിക്കുന്നതെന്ന് ഇപി ജയരാജൻ

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പരാജയ ഭീതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി രാജീവും എം സ്വരാജും. തെരഞ്ഞെടുപ്പിനെ തെറ്റായ രീതിയിലാണ് യുഡിഎഫ് കൈകാര്യം...

കെ-റെയിലോടിച്ച് ഇടതു മുന്നണി തൃക്കാക്കരയിൽ കര പിടിക്കില്ല ! മണ്ഡലത്തിൽ വികസനം പ്രധാന ചർച്ചയെന്ന് പറയുമ്പോഴും ഭൂരിഭാഗവും കെ-റെയിലിന് അനുകൂലമല്ല. കെ-റെയിലനെ അനുകൂലിക്കുന്നവര്‍ 21 ശതമാനം മാത്രം...

തൃക്കാക്കരയിൽ അട്ടിമറിയില്ല; യുഡിഎഫ് മണ്ഡലം നിലനിർത്തുമെന്ന് സത്യം ഓൺലൈൻ അഭിപ്രായ സർവേ ഫലം ! ഉമ തോമസിന് 47 മുതൽ 53 ശതമാനം വോട്ടുകൾ ലഭിക്കാം. ജോ...

നടി ആക്രമിക്കപ്പെട്ട കേസ്; തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഈ വിഷയം ചർച്ച ചെയ്യും, അതിജീവിത വിഷയത്തിൽ ഇടതുപക്ഷത്തിന്റെ പ്രസ്താവന കുറ്റബോധം കാരണമാണെന്ന് കെ സി വേണു​ഗോപാൽ

തൃക്കാക്കരയുടെ മനസിലെന്ത് ! ഉമ തോമസിലൂടെ മണ്ഡലം നിലനിര്‍ത്തുമോ ? അതോ യുഡിഎഫിന്റെ പൊന്നാപുരം കോട്ട ഇക്കുറി ഡോ. ജോ ജോസഫ് ഇളക്കുമോ ? എഎന്‍ രാധാകൃഷ്ണനിലൂടെ...

More News

കൊച്ചി: സ്ത്രീകളെ അപമാനിക്കുന്ന ഭരണകൂടമാണ് കേരളത്തിലേതെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. നടിക്ക് നീതി കിട്ടാൻ പി ടി തോമസ് നടത്തിയ പോരാട്ടം തുടരുമെന്നും ഉമാ തോമസ് പറഞ്ഞു. ഇടതുമുന്നണിയുടെ സ്ത്രീപക്ഷ നിലപാട് കാപട്യമാണെന്ന് തെളിഞ്ഞുവെന്നും തൃക്കാക്കരയിലെ സ്ത്രീകൾ സർക്കാരിനെതിരെ വോട്ട് ചെയ്യുമെന്നും ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു.  

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി നടിയെ ആക്രമിച്ച കേസിലെ അതിജീവിത. കേസ് അട്ടിമറിച്ച് ദിലീപിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് ആക്രമിക്കപ്പെട്ട നടി തന്നെ ഉന്നയിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ കടുത്ത കടുത്ത പ്രതിസന്ധിയിലാകുകയാണ്. നടിയെ ആക്രമിച്ച കേസിലെ ഉന്നത ബന്ധങ്ങള്‍ പോലും അവഗണിച്ച് അതിജീവിതയ്‌ക്കൊപ്പം നിന്നതാണ് പിടി തോമസ് എംഎല്‍എ. എക്കാലവും അതിജീവിതയെ സഹായിക്കുന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. പിടി തോമസ് ആ വിഷയത്തില്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ ഇന്ന് ആ കേസിന്റെ ഗതി […]

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനായി വീടുകയറി വോട്ടുചോദിച്ച് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. ചുള്ളിക്കാടിന്റെ നേതൃത്വത്തിലുള്ള സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിലാണ് എളമക്കര മേനോൻപറമ്പ് മേഖലയിൽ പ്രചാരണം നടന്നത്. മാധ്യമപ്രവർത്തകൻ എൻ മാധവൻകുട്ടി, അസി. പ്രൊഫസർ വി ആർ പ്രമോദി, പൊന്നാനി എംഎൽഎ നന്ദകുമാർ എന്നിവരും പ്രചാരണത്തിൽ പങ്കെടുത്തു. വീടുകൾ കയറിയായിരുന്നു പ്രചാരണം. തൃക്കാക്കര മണ്ഡലത്തിന്റെ വികസനത്തിന് എൽഡിഎഫിന് വോട്ട് ചെയ്യണമെന്ന് ചുള്ളിക്കാട് വോട്ടർമാരോട് അഭ്യർഥിച്ചു. മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. […]

കൊച്ചി: തൃക്കാക്കരയിൽ മുന്നണികളെ പിന്തുണക്കേണ്ടെന്ന ട്വന്റി – ട്വന്റി, ആം ആദ്മി പാർട്ടികളുടെ തീരുമാനത്തിൽ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇരു പാർട്ടികളും ചേർന്ന ജനക്ഷേമ മുന്നണിക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. തൃക്കാക്കരയിൽ മത്സരിക്കാതിരുന്ന അവരുടെ തീരുമാനത്തെ മാത്രമാണ് താൻ നേരത്തെ സ്വാഗതം ചെയ്തത്. ഈ പാർട്ടികളുടെ പിന്തുണക്ക് വേണ്ടി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ല. ട്വന്റി ട്വന്റിക്കും ആം ആദ്മി പാർട്ടിക്കും കഴിഞ്ഞ തവണ കിട്ടിയ വോട്ട് യുഡിഎഫീന് അനുകൂലമാകും. സർക്കാർ വിരുദ്ധ വോട്ട് യു […]

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ‌യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിനെ മുൻപ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധി, കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധി, ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി സിരിമാവോ ബന്ദാരനായിക എന്നിവരോടുപമിച്ച് കോൺ​ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്ക് കുറിപ്പിലാണ് ചെറിയാൻ ഫിലിപ്പ് ഉമാ തോമസിനെ പ്രകീർത്തിച്ചത്. ഉമാ തോമസ് ഒരു ശക്തി ദേവതയാണ്. തൃക്കാക്കരയെ കീഴടക്കുന്ന ഉമ രാഷ്ട്രീയ വിഹായസിലെ ഉദയതാരമായി മാറുന്നു. മതേതരത്വത്തിന്റെ ഉത്തമ പ്രതീകമാണ്. ഭാവി കേരളത്തിന്റെ പ്രതീക്ഷയാണ്. ഇന്ദിരാ ഗാന്ധി, സോണിയ ഗാന്ധി, സിരിമാവോ ബന്ദാരനായിക എന്നിവരുടെ […]

കൊച്ചി: സ്ഥാനാർഥിയായതിന്റെ പേരിൽ തനിക്ക് ഹൈപ്പർ ടെൻഷൻ ഒന്നും ഇല്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്. കൊച്ചിൻ കാർഡിയോളജി ഫോറം സംഘടിപ്പിച്ച സൈക്ലത്തോണിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സ്ഥാനാർഥിയുടെ പ്രതികരണം. തിരഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലത്തിലെ കുടിവെള്ളം, ആരോഗ്യം തുടങ്ങി കാര്യങ്ങൾക്കായിരിക്കും പരിഗണന നൽകുകയെന്നും ജോ ജോസഫ് പറഞ്ഞു. ഭാര്യ ദയയും സ്ഥാനാർഥിക്കൊപ്പം സൈക്ലത്തോണിൽ പങ്കെടുത്തു.  

തൃക്കാക്കര: പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് യു‍ഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. എല്‍ഡിഎഫിന്‍റെ മന്ത്രിമാരും എംഎല്‍എമാരും തൃക്കാക്കരയില്‍ എത്താന്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നുവെന്ന് ഉമാ തോമസ് വിമര്‍ശിച്ചു. തന്‍റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഉമാ തോമസ് പറഞ്ഞു.

തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മെയ് 31ന് മണ്ഡലത്തിൽ പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടു കൂടിയുള്ള അവധിയായിരിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടു കൂടിയ അവധി ലഭ്യമാക്കാൻ ലേബർ കമ്മീഷണർ നടപടി സ്വീകരിക്കണം. വോട്ടർ പട്ടികയിൽ പേരു വന്നിട്ടുള്ളതും മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ കാഷ്വൽ തൊഴിലാളികളടക്കമുള്ളവർക്കും ശമ്പളത്തോടു കൂടിയ അവധിക്ക് അർഹതയുണ്ട്.

തിരുവനന്തപുരം:  സംസ്ഥാന സർക്കാരിന്റെ ജനപിന്തുണ വർധിച്ചെന്നും അതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി പിണാറായി വിജയൻ. പ്രതിസന്ധികൾക്കിടയിലും സർക്കാർ ഉത്തരവാദിത്തം നിറവേറ്റി. വർധിച്ച ആത്മവിശ്വാസത്തോടെയാണ് രണ്ടാം വർഷത്തിലേക്കു കടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ-രാജ്യാന്തര തലത്തിൽ കേരളത്തിന് അംഗീകാരം ലഭിച്ചു. അടുത്ത മാസം ലൈഫ് പദ്ധതിയിലെ വീടുകളുടെ എണ്ണം 3 ലക്ഷം പിന്നിടും. പ്രകടനപത്രികയിലെ മുഴുവൻ വാഗ്ദാനങ്ങളും നടപ്പാക്കാൻ സർക്കാർ ശ്രമിച്ചുവരികയാണ്– മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!