02
Saturday July 2022

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. നവിധി അംഗീകരിക്കുന്നു. തിരഞ്ഞെടുപ്പ് തോൽവികളിൽ കിതയ്‌ക്കുന്നവരല്ല എൽഡിഎഫെന്നും കാര്യങ്ങൾ വിലയിരുത്തി കുതിക്കുന്നവരാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി സിപിഎം ജോ ജോസഫിനെ പ്രഖ്യാപിച്ചപ്പോഴേ തോല്‍വി ഉറപ്പിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. സ്ഥാനാര്‍ഥി ആദ്യമായി പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ട പത്രസമ്മേളനത്തിലെ...

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് എസ്എസ് ലാല്‍. 'സിപിഐഎമ്മിനും ഒരു തോറ്റ ആരോഗ്യമന്ത്രിയെ കിട്ടി' എന്ന് എസ്...

പാളിപ്പോയ സോഷ്യല്‍ എന്‍ജിനീയറിങ് ! സഭയുടെ ആശുപത്രിയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ പാളിത്തുടങ്ങി. ആദ്യം തീരുമാനിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റി; പക്ഷേ പ്രവര്‍ത്തകരുടെ മനസുമാറിയില്ല ! കെ വി...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം മുമ്പേ തന്നെ കൃത്യമായി പ്രവചിച്ചത് സത്യം ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേ മാത്രം ! സത്യം സര്‍വേ പ്രവചിച്ചത് ഉമ തോമസ് 53 ശതമാനം...

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ജനവധി അംഗീകരിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷ വിരുദ്ധശക്തികളെ യോജിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് തൃക്കാക്കരയില്‍ ഭൂരിപക്ഷം ഉയര്‍ത്താന്‍ യു.ഡി.എഫിന് കഴിഞ്ഞത്. തൃക്കാക്കര...

ജനവിധി അംഗീകരിക്കുമ്പോഴും ക്യാപ്‌സൂളുകള്‍ക്ക് കുറവില്ല ! മുഖ്യമന്ത്രിയല്ല, ജില്ലാ കമ്മറ്റിയാണ് തെരഞ്ഞെടുപ്പ് നയിച്ചതെന്ന് സിപിഎം. മുഖ്യമന്ത്രി ക്യാമ്പ് ചെയ്തതും വിലയിരുത്തല്‍ നടത്തിയതും സിപിഎം അറിഞ്ഞ മട്ടില്ല !...

പിടി എന്ന വിപ്ലവകാരിക്ക് അത്യുന്നതങ്ങളില്‍ നിന്നും ഇനി അഭിമാനിക്കാം ! ചന്ദ്രകളഭം.. പാടി പിടിയുടെ പൊന്നാപുരം കോട്ട കാത്ത് പ്രിയ പത്‌നി ഉമ തോമസ്. എതിര്‍ശബ്ദങ്ങളെ വെട്ടിനിരത്തി...

സിപിഎമ്മിന്റെ 'ഓപ്പറേഷന്‍ തോമസ്' പൊട്ടി പാളീസായി ! തോമസിന് എറണാകുളത്ത് ഒരു സ്വാധീനവുമില്ലെന്ന് തെളിയിച്ച് തൃക്കാക്കര. ഫോണില്‍ വിളിച്ചുള്ള കെവി തോമസിന്റെ സാമുദായിക ഓപ്പറേഷനും ഫലിച്ചില്ല !...

More News

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് പ്രാമുഖ്യം വന്നതില്‍ ചില കോണുകളില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്കാണ് വിഡി സതീശന്‍ കൂടുതല്‍ കരുത്തനാകുന്നതില്‍ എതിര്‍പ്പുള്ളത്. പക്ഷേ ഇത് പരസ്യമായി പ്രകടിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയ്യാറാകില്ല. തൃക്കാക്കരയിലെ വിജയം കൂട്ടായ്മയുടെയാണെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും സത്യത്തില്‍ മണ്ഡലത്തില്‍ വിഡി സതീശന്‍ നടത്തിയത് ഒറ്റയാള്‍ പോരാട്ടമായിരുന്നു . കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത വിധത്തിലുള്ള ചിട്ടയായ പ്രവര്‍ത്തനമാണ് തൃക്കാക്കരയില്‍ കണ്ടത്. യുവ […]

തൃക്കാക്കര;  മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. ഞങ്ങളൊക്കെ വന്നിരിക്കുന്നത് കൊണ്ടാണ് മാധ്യമങ്ങള്‍ക്ക് പ്രതികരണം ലഭിക്കുന്നത്. മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചു ഉത്തരം കിട്ടാനുള്ള ഭാഗ്യം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.ഭരിക്കേണ്ട സമയത്ത്‌ മന്ത്രിമാർ ഭരിക്കണം. ഒരു ഉപതെരഞ്ഞെടുപ്പിനായി എല്ലാ മന്ത്രിമാരും കൂടി ഞങ്ങളെ പേടിപ്പിക്കാൻ വന്നു. ഉദ്യോഗസ്ഥർ പോലും തൃക്കാക്കരയിൽ ആയിരുന്നു.തൃക്കാക്കരയിലെ യുഡിഎഫ് വിജയം ടീം വർക്കിന്‍റെ ഫലമാണ്. ഒരാള്‍ക്ക് ഒറ്റക്ക് ഒന്നും നേടാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു  

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയെങ്കിലും കൂട്ടത്തിൽ നിന്ന് പാരവച്ച ചില നേതാക്കളെകുറിച്ചുള്ള പരാതികള്‍ പുറത്ത് വരുന്നു. ഒരു മുതിര്‍ന്ന എംപി, രണ്ടു ഗ്രൂപ്പുകളുടെ ഭാഗമായിരുന്ന രണ്ട് മുന്‍ എംഎല്‍എമാര്‍ എന്നിവരുടെ പ്രവര്‍ത്തനത്തെ കുറിച്ചാണ് വലിയ പരാതി ഉയര്‍ന്നിട്ടുള്ളത്. ഇവര്‍ക്കെതിരെ ചില പ്രവര്‍ത്തകര്‍ കെപിസിസി നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. തൃക്കാക്കര സീറ്റ് മോഹിച്ച മൂന്നു മുതിര്‍ന്ന നേതാക്കളെ കുറിച്ചാണ് പരാതി. ഇവര്‍ പ്രവര്‍ത്തനത്തില്‍ പിന്നാക്കമായിരുന്നു എന്നു മാത്രമല്ല സ്ഥാനാര്‍ത്ഥിക്ക് പ്രചാരണത്തിനായി സമാഹരിച്ച തുക […]

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും ക്രൈസ്തവ വോട്ട് ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടത് ആ സമൂഹം ഇനിയും കൈവിടാതെ കാത്തു സൂക്ഷിക്കുന്ന മതേതരത്വ സ്വഭാവം കൊണ്ടു തന്നെ. വര്‍ഗീയ കാഴ്ചപ്പാടുകള്‍ക്ക് അപ്പുറം സമുദായ സൗഹൃദം എന്ന സന്ദേശം തന്നെയാണ് തൃക്കാക്കരയിലെ ഫലം നല്‍കുന്നത്. ക്രൈസ്തവ വോട്ടുകൾ ലക്ഷ്യം വച്ച എല്ലാ സോഷ്യല്‍ എന്‍ജിനീയറിങ്ങുകളും പരാജയപ്പെടുന്നതും തൃക്കാക്കര കണ്ടു. ക്രൈസ്തവ വോട്ടുകൾ പെട്ടിയിലാക്കാന്‍ ചിലര്‍ നടത്തിയ എല്ലാ നീക്കങ്ങളും പരാജയപ്പെടുന്നതിനും തൃക്കാക്കര സാക്ഷിയായി. ക്രിസംഘികളുടെ പിന്തുണയോടെ ബിജെപി […]

കൊച്ചി: തൃക്കാക്കരയില്‍ വര്‍ഗീയതയുടെ വിഷവിത്തിന് ഇടമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. പിസി ജോര്‍ജിനെ ഇറക്കി ക്രൈസ്തവ വികാരം ഇളക്കി മറിക്കാമെന്ന മോഹങ്ങള്‍ ബിജെപിക്ക് അപ്പുറം ചില ക്രൈസ്തവ തീവ്ര സംഘടനകള്‍ക്ക് ഉണ്ടായിരുന്നെങ്കിലും നിരാശയാണ് തെരഞ്ഞെടുപ്പ് ഫലം സമ്മാനിച്ചത്. പിസി ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ വോട്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപിയിലെ ഒരു വിഭാഗം. പിസി ജോര്‍ജിനെ തൃക്കാക്കരയില്‍ ഇറക്കിയതിനു പിന്നിലും ഇതുമാത്രമായിരുന്നു ലക്ഷ്യം. ചില ക്രിസംഘികളും ജോര്‍ജിന്റെ വരവിനായി നീക്കം നടത്തി. പക്ഷേ ജോര്‍ജിന്റെ വരവിനെ തൃക്കാക്കര ഉള്‍ക്കൊണ്ടില്ല. ക്രൈസ്തവരുടെ […]

കൊച്ചി: തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനം ചാനലുകള്‍ ആഘോഷമാക്കാറുണ്ട്. എല്ലാ ചാനലുകളും അതിനായി വിപുലമായ സംവീധാനങ്ങളും ഒരുക്കാറുണ്ട്. ഇത്തവണ തൃക്കാക്കരയിലും നടന്നതൊക്കെ അതുതന്നെയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസും 24 ന്യൂസും മനോരമയും മാതൃഭൂമിയും തമ്മിലായിരുന്നു പ്രധാന മത്സരം. കഴിഞ്ഞ ഒരുമാസമായി തലസ്ഥാനത്തുനിന്നടക്കം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ഇറക്കിയായിരുന്നു ഈ ചാനലുകളുടെ മത്സരം. ഇതിന്റെ ഏറ്റവും പ്രധാന ദിനം തന്നെയായിരുന്നു വോട്ടണ്ണല്‍. വോട്ടെണ്ണുമ്പോള്‍ ആദ്യം ലീഡ് പറയുന്ന ചാനല്‍ ഏതാണോ അവിടേക്ക് പ്രേക്ഷകര്‍ പോകുന്നത് സ്വഭാവികമാണ്. ഇന്നലെ പുലര്‍ച്ചെ അഞ്ചുമുതല്‍ തൃക്കാക്കരയിലെ […]

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ സ്വപ്‌ന പദ്ധതിയായി അവതരിപ്പിച്ച കെ-റെയിലിന് ഇനി എന്തു ഭാവിയുണ്ടാകും. കെ-റെയില്‍ സര്‍വേയുടെ ഭാഗമായ മഞ്ഞക്കുറ്റി ഇടല്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്നു. ഇനി അത് പുനരാരംഭിക്കുമോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. തൃക്കാക്കരയിലെ കനത്ത തോല്‍വി കെ-റെയില്‍ സര്‍വേയുടെ ഫലമാണെന്ന വിമര്‍ശനം ഇന്നലെ തന്നെ ഉയര്‍ന്നിരുന്നുയ സര്‍ക്കാരിന്റെ പിടിവാശിയാണ് തിരിച്ചടിയായതെന്നാണ് ഉയര്‍ന്ന വിമര്‍ശനം. ഈ ജനവിധി കെ-റെയിലിന് എതിരാണെന്ന് പ്രതിപക്ഷവും ആവര്‍ത്തിച്ചു പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താകുമെന്നാണ് ആകാംഷ. […]

കൊച്ചി: തൃക്കാക്കരയിലെ മിന്നും വിജയത്തിന് പിന്നാലെ യുഡിഎഫിനെ നയിച്ച പ്രതിപക്ഷനേതാവ് വിഡി സതീശന് അഭിനന്ദന പ്രവാഹം. എന്നാൽ അഭിനന്ദന പ്രവാഹങ്ങൾക്കിടയിലും മുന്നിലെ വെല്ലുവിളികളെയും പാർട്ടിക്കുള്ളിലെ പടലപ്പിണക്കളും സതീശൻ മറന്നിട്ടില്ല. താൻ ക്യാപ്റ്റൻ അല്ല, പട നയിക്കുന്നവരിൽ മുൻ നിരയിലുള്ള ഒരാൾ മാത്രമാണെന്നാണ് ക്യാപ്റ്റൻ പരാമർശത്തോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണ് തൃക്കാക്കരയിലെ വിജയമെന്നും ഏകോപനം നടത്തുകയെന്ന കാര്യം മാത്രമാണ് ഞാൻ ചെയ്തെന്നും സതീശൻ പറയുന്നു. ‘മുന്നിൽ നിന്നും നയിക്കുന്ന പടയാളികളൊരാളാണ് ഞാൻ. […]

കൊച്ചി: തൃക്കാക്കരയിലെ സ്ഥാനാത്ഥി നിർണയത്തിൽ പാളിച്ചയില്ലെന്ന് മന്ത്രി പി രാജീവ്. പാർട്ടി സ്ഥാനാർത്ഥിയെയാണ് മണ്ഡലത്തിൽ അവതരിപ്പിച്ചത്. അതിൽ പോരായ്മയുണ്ടായിട്ടില്ലെന്നും രാജീവ് പറഞ്ഞു. വലത് പക്ഷ സ്വാധീനം കൂടുതലുള്ള മണ്ഡലമാണ് തൃക്കാക്കര. മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ച് വന്ന മണ്ഡലത്തിൽ സാധ്യമാകുന്ന രീതിയിൽ മുന്നേറാൻ ഇടത് മുന്നണി ശ്രമിച്ചു. എന്നാൽ ഇടത് വിരുദ്ധ വോട്ടുകൾ ഏകീകരിച്ചതും പിടി തോമസ് സഹതാപഘടകവും പ്രവർത്തിച്ചത് തിരിച്ചടിയായി. എതിരാളികൾ ഇടത് മുന്നണിക്കെതിരെ ഒരുമിച്ചു. കണക്കുകൾ നോക്കുമ്പോൾ തൃക്കാക്കരയിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ടും വോട്ട് […]

error: Content is protected !!