02
Saturday July 2022

തൃക്കാക്കരയിലൂടെ ഉദയം ചെയ്തത് പ്രതിപക്ഷത്തിനൊരു പുതിയ ക്യാപ്റ്റന്‍ ! വി.ഡി സതീശന്‍ ഒരേ സമയം തൃക്കാക്കരയില്‍ നേരിട്ടത് എതിരാളികളെയും കൂടെ നിന്ന് 'പണി' തന്നവരെയും. വികസനത്തിലും വിവാദത്തിലും...

പാർലമെന്റ്‌ തെര‌ഞ്ഞടുപ്പിൽ വൻ വിജയം നേടിയപ്പോൾ ചിലർക്ക് അഹങ്കാരമുണ്ടായി; അതിന് യുഡിഎഫ് തിരിച്ചടി നേരിട്ടു, അത് മനസ്സിലാക്കണം, ഈ വിജയത്തിൽ ഒട്ടും അഹങ്കരിക്കരുത്; യുഡിഎഫ് ജയിച്ചപ്പോൾ പറയുന്നു...

പിണറായി വിജയനെതിരായ വിധിയെഴുത്ത്'; സര്‍ക്കാര്‍ ജനവികാരം തിരിച്ചറിയണമെന്നും സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നും വി മുരളീധരന്‍

ട്വന്റി ‍ട്വന്റി വോട്ടുകൾ മുഴുവൻ യുഡിഎഫിന് പോയോ എന്ന് ഇപ്പോൾ പറയാനാകില്ല; തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് പി.രാജീവ്

'ജോറാണ്... ജോറാണ്... തൃക്കാക്കരയില്‍ ജോറാണ്...' എന്ന മുദ്രാവാക്യം കൊള്ളാം ! പക്ഷേ വിളിച്ചതാര് ? അത് സ്വന്തമാക്കിയതാര് ? എന്ന് മനസിലായല്ലോ. 'ചോറാണ്... വീടാണ്... നാട്ടാര്‍ക്ക് വേണ്ടത്...

'എൻ്റെ തൃക്കാക്കര എന്നെ ഏറ്റെടുത്തു'; ഉപതെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിക്കുള്ള മറുപടി, തൃക്കാക്കരയിലെ വിജയം പി.ടിക്ക് സമര്‍പ്പിക്കുന്നു: ഉമാ തോമസ്

ആഴ്ചകളോളം തൃക്കാക്കരയില്‍ തമ്പടിച്ച മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും തിരിച്ചടി ! റോഡും പാലവും വെളിച്ചവും വീട്ടില്‍കൊണ്ടുവന്ന് നല്‍കാമെന്ന മന്ത്രിമാരുടെ വാദവും ഏറ്റില്ല. 60ലേറെ എംഎല്‍എമാരെ ഇറക്കി വീടുകയറിയിട്ടും തൃക്കാക്കരയെന്ന...

കള്ളവോട്ട് ചെയ്തിട്ടും ഇതാണ് തെരഞ്ഞെടുപ്പ് ഫലമെങ്കിൽ അതില്ലായിരുന്നുവെങ്കിൽ സിപിഎമ്മിന്റ നില എന്താകുമായിരുന്നു? ക്യാപ്റ്റൻ നിലംപരിശായെന്ന് കെ.സുധാകരൻ; പ്രതിഫലിച്ചത് സിൽവർ ലൈനിനെതിരായ ജനവികാരം; അന്തസ്സും അഭിമാനവും ഉണ്ടെങ്കിൽ പിണറായി...

സെഞ്ച്വറിയല്ല, ഇഞ്ച്വറി ! പിണറായി വിജയന്‍ നേരിട്ട് നിയന്ത്രിച്ചിട്ടും ഒരു ചലനവുമുണ്ടാക്കാനാവാതെ ഇടതിന് നിരാശ. കെ-റെയില്‍ ഇനി ഓടാന്‍ വൈകും; ഓടാതിരിക്കാനും സാധ്യത ! മുഖ്യമന്ത്രിയുടെ ശോഭകെടുത്തി...

More News

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് പ്രാമുഖ്യം വന്നതില്‍ ചില കോണുകളില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്കാണ് വിഡി സതീശന്‍ കൂടുതല്‍ കരുത്തനാകുന്നതില്‍ എതിര്‍പ്പുള്ളത്. പക്ഷേ ഇത് പരസ്യമായി പ്രകടിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയ്യാറാകില്ല. തൃക്കാക്കരയിലെ വിജയം കൂട്ടായ്മയുടെയാണെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും സത്യത്തില്‍ മണ്ഡലത്തില്‍ വിഡി സതീശന്‍ നടത്തിയത് ഒറ്റയാള്‍ പോരാട്ടമായിരുന്നു . കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത വിധത്തിലുള്ള ചിട്ടയായ പ്രവര്‍ത്തനമാണ് തൃക്കാക്കരയില്‍ കണ്ടത്. യുവ […]

തൃക്കാക്കര;  മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. ഞങ്ങളൊക്കെ വന്നിരിക്കുന്നത് കൊണ്ടാണ് മാധ്യമങ്ങള്‍ക്ക് പ്രതികരണം ലഭിക്കുന്നത്. മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചു ഉത്തരം കിട്ടാനുള്ള ഭാഗ്യം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.ഭരിക്കേണ്ട സമയത്ത്‌ മന്ത്രിമാർ ഭരിക്കണം. ഒരു ഉപതെരഞ്ഞെടുപ്പിനായി എല്ലാ മന്ത്രിമാരും കൂടി ഞങ്ങളെ പേടിപ്പിക്കാൻ വന്നു. ഉദ്യോഗസ്ഥർ പോലും തൃക്കാക്കരയിൽ ആയിരുന്നു.തൃക്കാക്കരയിലെ യുഡിഎഫ് വിജയം ടീം വർക്കിന്‍റെ ഫലമാണ്. ഒരാള്‍ക്ക് ഒറ്റക്ക് ഒന്നും നേടാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു  

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയെങ്കിലും കൂട്ടത്തിൽ നിന്ന് പാരവച്ച ചില നേതാക്കളെകുറിച്ചുള്ള പരാതികള്‍ പുറത്ത് വരുന്നു. ഒരു മുതിര്‍ന്ന എംപി, രണ്ടു ഗ്രൂപ്പുകളുടെ ഭാഗമായിരുന്ന രണ്ട് മുന്‍ എംഎല്‍എമാര്‍ എന്നിവരുടെ പ്രവര്‍ത്തനത്തെ കുറിച്ചാണ് വലിയ പരാതി ഉയര്‍ന്നിട്ടുള്ളത്. ഇവര്‍ക്കെതിരെ ചില പ്രവര്‍ത്തകര്‍ കെപിസിസി നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. തൃക്കാക്കര സീറ്റ് മോഹിച്ച മൂന്നു മുതിര്‍ന്ന നേതാക്കളെ കുറിച്ചാണ് പരാതി. ഇവര്‍ പ്രവര്‍ത്തനത്തില്‍ പിന്നാക്കമായിരുന്നു എന്നു മാത്രമല്ല സ്ഥാനാര്‍ത്ഥിക്ക് പ്രചാരണത്തിനായി സമാഹരിച്ച തുക […]

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും ക്രൈസ്തവ വോട്ട് ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടത് ആ സമൂഹം ഇനിയും കൈവിടാതെ കാത്തു സൂക്ഷിക്കുന്ന മതേതരത്വ സ്വഭാവം കൊണ്ടു തന്നെ. വര്‍ഗീയ കാഴ്ചപ്പാടുകള്‍ക്ക് അപ്പുറം സമുദായ സൗഹൃദം എന്ന സന്ദേശം തന്നെയാണ് തൃക്കാക്കരയിലെ ഫലം നല്‍കുന്നത്. ക്രൈസ്തവ വോട്ടുകൾ ലക്ഷ്യം വച്ച എല്ലാ സോഷ്യല്‍ എന്‍ജിനീയറിങ്ങുകളും പരാജയപ്പെടുന്നതും തൃക്കാക്കര കണ്ടു. ക്രൈസ്തവ വോട്ടുകൾ പെട്ടിയിലാക്കാന്‍ ചിലര്‍ നടത്തിയ എല്ലാ നീക്കങ്ങളും പരാജയപ്പെടുന്നതിനും തൃക്കാക്കര സാക്ഷിയായി. ക്രിസംഘികളുടെ പിന്തുണയോടെ ബിജെപി […]

കൊച്ചി: തൃക്കാക്കരയില്‍ വര്‍ഗീയതയുടെ വിഷവിത്തിന് ഇടമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. പിസി ജോര്‍ജിനെ ഇറക്കി ക്രൈസ്തവ വികാരം ഇളക്കി മറിക്കാമെന്ന മോഹങ്ങള്‍ ബിജെപിക്ക് അപ്പുറം ചില ക്രൈസ്തവ തീവ്ര സംഘടനകള്‍ക്ക് ഉണ്ടായിരുന്നെങ്കിലും നിരാശയാണ് തെരഞ്ഞെടുപ്പ് ഫലം സമ്മാനിച്ചത്. പിസി ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ വോട്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപിയിലെ ഒരു വിഭാഗം. പിസി ജോര്‍ജിനെ തൃക്കാക്കരയില്‍ ഇറക്കിയതിനു പിന്നിലും ഇതുമാത്രമായിരുന്നു ലക്ഷ്യം. ചില ക്രിസംഘികളും ജോര്‍ജിന്റെ വരവിനായി നീക്കം നടത്തി. പക്ഷേ ജോര്‍ജിന്റെ വരവിനെ തൃക്കാക്കര ഉള്‍ക്കൊണ്ടില്ല. ക്രൈസ്തവരുടെ […]

കൊച്ചി: തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനം ചാനലുകള്‍ ആഘോഷമാക്കാറുണ്ട്. എല്ലാ ചാനലുകളും അതിനായി വിപുലമായ സംവീധാനങ്ങളും ഒരുക്കാറുണ്ട്. ഇത്തവണ തൃക്കാക്കരയിലും നടന്നതൊക്കെ അതുതന്നെയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസും 24 ന്യൂസും മനോരമയും മാതൃഭൂമിയും തമ്മിലായിരുന്നു പ്രധാന മത്സരം. കഴിഞ്ഞ ഒരുമാസമായി തലസ്ഥാനത്തുനിന്നടക്കം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ഇറക്കിയായിരുന്നു ഈ ചാനലുകളുടെ മത്സരം. ഇതിന്റെ ഏറ്റവും പ്രധാന ദിനം തന്നെയായിരുന്നു വോട്ടണ്ണല്‍. വോട്ടെണ്ണുമ്പോള്‍ ആദ്യം ലീഡ് പറയുന്ന ചാനല്‍ ഏതാണോ അവിടേക്ക് പ്രേക്ഷകര്‍ പോകുന്നത് സ്വഭാവികമാണ്. ഇന്നലെ പുലര്‍ച്ചെ അഞ്ചുമുതല്‍ തൃക്കാക്കരയിലെ […]

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ സ്വപ്‌ന പദ്ധതിയായി അവതരിപ്പിച്ച കെ-റെയിലിന് ഇനി എന്തു ഭാവിയുണ്ടാകും. കെ-റെയില്‍ സര്‍വേയുടെ ഭാഗമായ മഞ്ഞക്കുറ്റി ഇടല്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്നു. ഇനി അത് പുനരാരംഭിക്കുമോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. തൃക്കാക്കരയിലെ കനത്ത തോല്‍വി കെ-റെയില്‍ സര്‍വേയുടെ ഫലമാണെന്ന വിമര്‍ശനം ഇന്നലെ തന്നെ ഉയര്‍ന്നിരുന്നുയ സര്‍ക്കാരിന്റെ പിടിവാശിയാണ് തിരിച്ചടിയായതെന്നാണ് ഉയര്‍ന്ന വിമര്‍ശനം. ഈ ജനവിധി കെ-റെയിലിന് എതിരാണെന്ന് പ്രതിപക്ഷവും ആവര്‍ത്തിച്ചു പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താകുമെന്നാണ് ആകാംഷ. […]

കൊച്ചി: തൃക്കാക്കരയിലെ മിന്നും വിജയത്തിന് പിന്നാലെ യുഡിഎഫിനെ നയിച്ച പ്രതിപക്ഷനേതാവ് വിഡി സതീശന് അഭിനന്ദന പ്രവാഹം. എന്നാൽ അഭിനന്ദന പ്രവാഹങ്ങൾക്കിടയിലും മുന്നിലെ വെല്ലുവിളികളെയും പാർട്ടിക്കുള്ളിലെ പടലപ്പിണക്കളും സതീശൻ മറന്നിട്ടില്ല. താൻ ക്യാപ്റ്റൻ അല്ല, പട നയിക്കുന്നവരിൽ മുൻ നിരയിലുള്ള ഒരാൾ മാത്രമാണെന്നാണ് ക്യാപ്റ്റൻ പരാമർശത്തോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണ് തൃക്കാക്കരയിലെ വിജയമെന്നും ഏകോപനം നടത്തുകയെന്ന കാര്യം മാത്രമാണ് ഞാൻ ചെയ്തെന്നും സതീശൻ പറയുന്നു. ‘മുന്നിൽ നിന്നും നയിക്കുന്ന പടയാളികളൊരാളാണ് ഞാൻ. […]

കൊച്ചി: തൃക്കാക്കരയിലെ സ്ഥാനാത്ഥി നിർണയത്തിൽ പാളിച്ചയില്ലെന്ന് മന്ത്രി പി രാജീവ്. പാർട്ടി സ്ഥാനാർത്ഥിയെയാണ് മണ്ഡലത്തിൽ അവതരിപ്പിച്ചത്. അതിൽ പോരായ്മയുണ്ടായിട്ടില്ലെന്നും രാജീവ് പറഞ്ഞു. വലത് പക്ഷ സ്വാധീനം കൂടുതലുള്ള മണ്ഡലമാണ് തൃക്കാക്കര. മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ച് വന്ന മണ്ഡലത്തിൽ സാധ്യമാകുന്ന രീതിയിൽ മുന്നേറാൻ ഇടത് മുന്നണി ശ്രമിച്ചു. എന്നാൽ ഇടത് വിരുദ്ധ വോട്ടുകൾ ഏകീകരിച്ചതും പിടി തോമസ് സഹതാപഘടകവും പ്രവർത്തിച്ചത് തിരിച്ചടിയായി. എതിരാളികൾ ഇടത് മുന്നണിക്കെതിരെ ഒരുമിച്ചു. കണക്കുകൾ നോക്കുമ്പോൾ തൃക്കാക്കരയിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ടും വോട്ട് […]

error: Content is protected !!