കൊട്ടിക്കലാശത്തോടടുക്കുമ്പോള്‍ ചാനലുകള്‍ വൈകുന്നേരത്തെ ചര്‍ച്ചയ്ക്ക് അതു വിഷയമാക്കുക സ്വാഭാവികം. 'മാതൃഭൂമി'യിലെ മാതുവിനും വിഷയം അതുതന്നെ. ചര്‍ച്ചയ്ക്ക് മാതു പതിവായി വിളിക്കാറുള്ളവരെയും ക്ഷണിച്ചു - കോണ്‍ഗ്രസില്‍ നിന്ന് ജ്യോതികുമാര്‍...
വി.പി.ആര് - വടക്കാഞ്ചേരി സ്വദേശി വെട്ടത്ത് പുത്തന്‍ വീട്ടില്‍ രാമചന്ദ്രന് (98) ഇന്ത്യ കണ്ട പ്രഗത്ഭരായ പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. ഒരു പത്രാധിപര്‍ എന്ന നിലയ്ക്കും പ്രാഗത്ഭ്യം തെളിയിച്ചയാള്‍....
ലക്ഷണമൊത്തൊരു കേരളാ കോണ്‍ഗ്രസുകാരനായിരുന്നു പി.സി ജോര്‍ജ്. ഈരാറ്റുപേട്ട പ്ലാന്തോട്ടത്തില്‍ ചാക്കോ ജോര്‍ജ്. വയസ് 71. പി.ജെ ജോസഫിന്റെ സ്വന്തമായിരുന്നു ജോര്‍ജ് ദീര്‍ഘകാലം. എണ്‍പതുകളില്‍ ജോസഫ് ഗ്രൂപ്പിനോടൊപ്പം നിന്ന...
തിരുവനന്തപുരം: ആദിലയ്ക്കും നൂറയ്ക്കും പിന്തുണയുമായി ഡോ. ഷിംന അസീസ്. സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതിന് പന്നാലെയുള്ള സമൂഹ്യ മാധ്യമങ്ങളിലെ മോശം കമന്റുകളോട് പ്രതികരിച്ചാണ് ഷിംന...
മലയാളിയും മാറിത്തുടങ്ങി. ആണും പെണ്ണും മാത്രമല്ലാതെ ആണും ആണും, പെണ്ണും പെണ്ണും തമ്മില്‍ പ്രണയിക്കന്നതിന് സമൂഹം തടസമല്ലെന്ന് കോടതി വരെ പറഞ്ഞു. ഒരു പക്ഷെ കേരളത്തെ ഞെട്ടിച്ച...
ഏകദേശം മൂന്നു വർഷങ്ങൾക്ക് മുമ്പ് കൊടകരയുള്ള ഒരു മാഷ് ഒരു പൊതിയുമായി നാട്ടിലും ഗൾഫിലുമൊക്കെ ഇറങ്ങി തിരിച്ചു. ആയിരം വര്‍ഷം പഴക്കമുള്ള ഖുർആൻ, ലോകത്തിലെ ഏറ്റവും ചെറിയ...
കോഴിക്കോട്: പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ക്കിടയിലുള്ള സ്നേഹത്തെ, പ്രണയത്തെ, ഒരുമിച്ചുള്ള ജീവിതത്തെ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രകൃതിവിരുദ്ധം എന്ന് വിശേഷിപ്പിക്കുന്നതിന്റെ യുക്തി എന്താണ്?എല്‍.ജി.ബി.ടി.ക്യൂ പ്ലസ് കമ്മ്യൂണിറ്റിയെ അധിക്ഷേപിച്ചുകൊണ്ടുള്ള...
ഗായിക അമൃത സുരേഷിനേയും സംഗീതസംവിധായകന് ഗോപീസുന്ദറിനേയും പറ്റിയാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ മുഴുവനും. ഇവരെ ആശംസകള്‍ നേര്‍ന്നും വിമര്‍ശിച്ചും പലരും രംഗത്തെത്തുന്നുണ്ട്. ഇപ്പോള്‍ രുവര്ക്കുമെതിരെ വലിയ രീതിയിലുള്ള സൈബര്‍...
കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ട് മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. കര്‍ണാടകയില്‍ മുതിര്‍ന്ന നേതാവ് ബ്രിജേഷ് കലപ്പ രാജി വച്ചതാണ് കോണ്‍ഗ്രസിനെ ഇന്ന് ഞെട്ടിച്ചിരിക്കുന്നത്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന്...
ദുബായ് യൂണിയൻ മെട്രോസ്റ്റേഷനിൽ ഞാൻ നിൽക്കുന്നു. നമ്പി നാരായണൻറെ 'ഓർമകളുടെ ഭ്രമണപഥം' കയ്യിൽ.പുസ്തകവും വായിച്ച് തീവണ്ടി കാത്ത് നിൽക്കവെ ഒരാൾ ഓടിവന്ന് തോളിൽ തട്ടി. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ...
വെള്ളിയാഴ്ച്ച ഒരു പ്രാവ് അപകടത്തിൽപ്പെട്ടു. പ്രാവുകൾ ദൈവങ്ങളുടെ കൂട്ടുകാരെന്ന് തോന്നിയിട്ടുണ്ട്. ആരാധനാലയങ്ങളുടെ ശാന്തതയിൽ പ്രാവുകളെ കാണാം. സന്ദേശവാഹകരായും ശാന്തിയുടെ പ്രതീകങ്ങളായും മനുഷ്യനൊപ്പം എത്രയോ കാലങ്ങൾക്ക് മുമ്പേ കൂടിയതാണ് ഈ...
കോവിഡ് മഹാമാരിക്കലത്ത് അത്യാവശ്യമായി നാട്ടിൽ പോകേണ്ടി വന്നു. പതിനാല് ദിവസത്തെ ക്വറന്റൈൻ ഒക്കെ കഴിഞ്ഞ് തിരികെ വരാനായി കോവിഡ് ടെസ്റ്റ് നടത്തുവാൻ നടത്തിയ യാത്രയിൽ കണ്ട ചില...
കഴിഞ്ഞ ദിവസം സ്കൂള്‍ ഉച്ചഭക്ഷണകാര്യത്തിന്റെ ഗുണനിലവാരം പരിശോധിക്കാനെത്തിയ മന്ത്രിയ്ക്ക് ഭക്ഷണത്തില്‍ നിന്നും മുടി കിട്ടിയത് വലിയ വാര്‍ത്തയായിരുന്നു. കോട്ടണ്‍ഹില്‍ സ്കൂളിലെത്തിയ മന്ത്രി ജി ആര് അനിലിനായിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെ മുടി കിട്ടിയത്. സംഭവം വാര്‍ത്തയായതോടെ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. തന്റെ ജീവിതത്തിലും മുടി കിട്ടിയതിന്റെ പേരില്‍ സുഹൃത്തിന് മുന്നില്‍ ചൂളി നില്‍ക്കേണ്ടി വന്ന അവസ്ഥയെ കുറിച്ച് എഴുത്തുകാരിയായ എസ് ശാരദക്കുട്ടിയും അനുഭവം പങ്കുവച്ചിട്ടുണ്ട്. പാചകം ചെയ്യുന്നത് സ്ത്രീകളാകുമ്ബോള് അവരുടെ നീളന്‍ മുടിയൊക്കെ കറികളില്‍ വീണേക്കാമെന്ന ധൈര്യം […]
ഒരു ഭാഗത്ത് എഴുപതോളം എംഎൽഎമാർ, പതിനെട്ടോളം മന്ത്രിമാർ, ക്യാപ്റ്റൻ, പിന്നെ സെക്രട്ടറി, കണ്ണൂരിലെ പുലിക്കുട്ടികൾ, ശരിക്കും പറഞ്ഞാൽ ഒരു കൗരവപ്പടയെ തന്നെ നിരത്തി എൽഡിഎഫ് രംഗത്തിറങ്ങിയപ്പോൾ പത്തൊൻപതോളം എംപിമാർ മുപ്പതോളം എംഎൽഎമാർ അതുപോലെ തോറ്റ എംഎൽഎമാർ എന്നിവരൊക്കെ ചേർന്നുള്ള പാണ്ഡവപ്പട വളരെ അടുക്കും ചിട്ടയോടെ വളരെ സൂക്ഷ്മതയോടെ അങ്കം വെട്ടിയപ്പോൾ അന്തിമവിജയം കേരളജനതക്ക് സമ്മാനിച്ചുകൊണ്ട് തൃക്കാക്കരയിലെ ജനത നന്മക്കുള്ള അംഗീകാരം നൽകിയിരിക്കുന്നു. കേരളം അനുഭവിക്കാവുന്നതിലും ഏറെ വർഗീയത ഇളക്കിവിട്ടുകൊണ്ടുള്ള പ്രചാരണങ്ങളും പ്ലാനിങ്ങുകളും ഗൂഡാലോചനകളും ഒരു ഭാഗത്തും, ഐക്യമത്വം […]
തിരുമേനി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രാജസ്ഥാനിലെ ഉദയ്പൂരിൽ ചിന്തൻ ശിബിരം എന്നൊരു മാമാങ്കം നടത്തി. കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും ഇതിൽ പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പ് ബുദ്ധി രാക്ഷസൻ പ്രശാന്ത് കിഷോറിന്റെ നിർദ്ദേശപ്രകാരമാണ് ഇത് നടത്തിയത്. തയ്യാറെടുപ്പും ഘോഷങ്ങളും കണ്ടപ്പോൾ കോൺഗ്രസ് അടിമുടി മാറാൻ പോകുകയാണെന്നു ഇന്ത്യൻ ജനത വിചാരിച്ചു.എന്നാൽ ഒന്നും സംഭവിച്ചില്ല. പുതിയ ശക്തമായ ഒരു തീരുമാനവും എടുക്കാതെ പതിവ് പോലെ ചിന്തൻ ശിബിരവും അവസാനിച്ചു. തൊട്ടടുത്ത ദിവസങ്ങളിൽ പ്രബലരായ രണ്ട് കോൺഗ്രസ് […]
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ ഡൽഹി: ചൊവ്വ ഗ്രഹത്തിൽ 200 കോടി വർഷങ്ങൾക്കു മുന്‍പു സമുദ്രങ്ങൾ ഉണ്ടായിരുന്നിരിക്കാം എന്നു പാരീസ് സർവകലാശാലയിൽ ഈ വർഷം നടത്തിയ പുതിയ പഠനം പറയുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള തീരപ്രദേശങ്ങൾ കാണാനായി. എന്നാൽ നദികളോ, താഴ്വരകളുടെ രൂപത്തിലോ ഉള്ള മണ്ണൊലിപ്പു തീരെ കുറവാണ്. മുൻകാല സുനാമികളിൽ നിന്നുള്ള പാറ നിക്ഷേപങ്ങളും കാണാം. സമുദ്രം പൂർണമായി തണുത്തുറഞ്ഞിരുന്നെങ്കിൽ സുനാമി ഉണ്ടാകുമായിരുന്നില്ല. പ്രകടമായ ഈ വിരോധാഭാസത്തെക്കുറിച്ചു ശാസ്ത്രജ്ഞന്മാർ പഠനത്തിലാണ്. ഹരിയാനയിലെ രാഖിഗർഹിയിൽ ഈ മാസം പുരാവസ്തു ഗവേഷകർ കണ്ടത്തിയ […]
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ അച്ഛേ ദിൻ എന്നു വരും? പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും വാഗ്ദാനം ചെയ്ത നല്ല ദിനങ്ങൾ എവിടെ? അടുക്കള പൂട്ടേണ്ടി വരുമോ എന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ അടുത്തിടെ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചതിന് പ്രധാനമന്ത്രിയോ കേന്ദ്ര, സംസ്ഥാന സർക്കാരുകളോ മറുപടി പറഞ്ഞിട്ടില്ല. പറയില്ലെന്നു തീർച്ച. അച്ഛേ ദിൻ ഗൂഗിളിൽ തെരയാമെന്നു മാത്രം. നല്ലകാലം മോഹിപ്പിച്ചു വോട്ടു വാങ്ങി അധികാരത്തിലേറി ഏഴു വർഷം കഴിയുന്പോഴും ജനജീവിതം കൂടുതൽ ദുരിതമാകുകയാണ്. വിലകൾ കുറയ്ക്കുമെന്നു […]
ജനനം, ജീവിതം, മരണം, മോക്ഷം തുടങ്ങിയവ എല്ലാവർക്കും പ്രധാനമാണ്. അതിലേറെ യഥാർഥ്യമാണിവ. മരണശേഷം ചിലർ മോക്ഷത്തിൽ വിശ്വസിക്കുന്പോൾ മറ്റു ചിലർക്കു വലിയ പ്രതീക്ഷയോ ധാരണയോ ഇല്ല. ജനനം ആഘോഷമാണെങ്കിൽ മരണം ഇഹലോക ജീവിതത്തിൽനിന്നുള്ള വിടചൊല്ലലോ മോക്ഷം പ്രാപിക്കലോ ആകും. ബാല്യം, കൗമാരം, യൗവനം തുടങ്ങി മരണംവരെ പല ഘട്ടങ്ങളിലൂടെയുള്ള ജീവിതയാത്രയെ അർഥവത്താക്കുകയാണു വേണ്ടത്. പക്ഷേ മനുഷ്യന്റെ മരണത്തിൽപ്പോലും സർക്കാരുകൾ ഒളിച്ചുകളി നടത്തുമ്പോള്‍ മനുഷ്യജീവിതങ്ങൾക്കു വിലയില്ലാതാകുന്നു. കോവിഡ്-19 മഹാമാരിക്കു ശേഷമുള്ള ലോകത്ത് ചിന്തിക്കാനാകാത്ത പലതുമാണു സംഭവിക്കുന്നത്. ഇന്ത്യയിലും മിക്ക […]
കെ.വി തോമസിന്റെ എ.ഐ.സി.സി അംഗത്വവും സംസ്ഥാനത്തെ രാഷ്ട്രീയകാര്യ സമിതിയംഗത്വവും റദ്ദാക്കുമെന്നായിരുന്നു ആദ്യം കേട്ടത്. ഒപ്പം കര്‍ശനമായ താക്കീതും. പിന്നെ കേട്ടത് എ.ഐ.സി.സി അംഗമായി കെ.വി തോമസ് തടരുമെന്ന്. രാഷ്ട്രീയ കാര്യസമിതി അംഗത്വം ഉള്‍പ്പെടെ കേരളത്തിലെ സ്ഥാനമാനങ്ങളൊക്കെ നഷ്ടപ്പെടുമെന്നും. ഇതൊന്നുമല്ല ഇപ്പോള്‍ കേള്‍ക്കുന്നത്. കണ്ണൂരിലെ സി.പി.എം കോണ്‍ഗ്രസിനോടനുബന്ധിച്ചു നടന്ന സെമിനാറില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെതിരെ പാര്‍ട്ടി ഹൈക്കമാന്റ് ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ല. തീരുമാനമെന്തെങ്കിലുമെടുത്താല് അതുടനെ അറിയിക്കേണ്ടതു കെ.വി തോമസിനെത്തന്നെയാണ്. അദ്ദേഹത്തിന് ഹൈക്കമാന്റില്‍ നിന്ന് ഒരു വിവരവും […]
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ ബുൾഡോസർ വെറുമൊരു യന്ത്രമല്ല. ബൂട്ട് വെറുമൊരു ഷൂസുമല്ല. ഇടിച്ചുനിരത്തലിന്റെയും ഭരണകൂട അതിക്രമങ്ങളുടെയും പ്രതീകങ്ങളാണിന്ന് ബുൾഡോസറും ബൂട്ടും. പഴയകാലത്തെ ലാത്തിക്കു പകരമാകും പുതിയ ബൂട്ട്, ബുൾഡോസർ മുറകൾ. ഭൂരിപക്ഷ മേൽക്കോയ്മയിലൂടെ ന്യൂനപക്ഷങ്ങളുടെമേൽ കുതിരകയറാനും എതിർപ്പുകളെ അടിച്ചമർത്താനുമുള്ള ഭരണവർഗത്തിന്റെ മോഹം കൂടിവരുകയാണ്. ഡൽഹിയിലെ ജഹാംഗീർപുരിയിൽ സാധാരണക്കാരാണ് ബുൾഡോസർ അതിക്രമങ്ങൾക്ക് ഇരയായത്. കേരളത്തിലാകട്ടെ സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കലിനെതിരേ പ്രതിഷേധിച്ചതിനു മർദനമേറ്റവരും സാധാരണക്കാരാണ്. ഡൽഹിയിലെ സംഭവങ്ങളും കേരളത്തിലേതും തമ്മിൽ സാമ്യമില്ല. ജഹാംഗീർപുരിയിലേതു വർഗീയവും ഭരണകൂട […]
പോലീസ് ഭരണം അത്ര എളുപ്പമുള്ള കാര്യമല്ല. എങ്ങനെ ഭരിച്ചാലും ആരു ഭരിച്ചാലും ആക്ഷേപം ഉയരുക സാധാരണം. ഒന്നുകില്‍ പോലീസ് അതിക്രമം. അല്ലെങ്കില്‍ പോലീസിന്റെ അനാസ്ഥ. എന്തായാലും കുറ്റം രാഷ്ട്രീയ നേതൃത്വത്തിനു തന്നെ. അടിയന്തിരാവസ്ഥക്കാലത്ത് ഭീകരമായ പോലീസ് മര്‍ദനമേറ്റ നേതാവാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ ആറുവര്‍ഷമായി കേരളത്തിന്റെ പോലീസ് സേനയെ ഭരിക്കുന്നത് അതേ പിണറായി വിജയന്. മുഖ്യമന്ത്രി എങ്ങോട്ടു പോയാലും അവിടെയെല്ലാം വീഴ്ചയൊന്നുമില്ലാതെ സുരക്ഷിതത്വം ഉറപ്പാക്കുന്നത് അതേ പോലീസ്. പോലീസ് സേനയുടെ അധിപന് വരെ മുഖ്യമന്ത്രിയുടെ […]