Advertisment

ഡല്‍ഹിയിലെ അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ക്ക് അതിക്രൂരമായ ശിക്ഷ: ജീവനക്കാര്‍ പെണ്‍കുട്ടികളുടെ രഹസ്യഭാഗങ്ങളില്‍ മുളക്‌പൊടി തേക്കുന്നു: ജീവനക്കാരുടെ മുറികളും വസ്ത്രങ്ങളും വൃത്തിയാക്കുന്നത് അന്തേവാസികളെ കൊണ്ട്: നാല് വനിതാ ജീവനക്കാര്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ പെ​ണ്‍​കു​ട്ടി​ക​ളെ ക്രൂ​ര​മാ​യ ശി​ക്ഷാ ന​ട​പ​ടി​ക​ള്‍​ക്കു വി​ധേ​യ​രാ​ക്കി​യ നാല് വനിതാ ജീ​വ​ന​ക്കാ​രെ പോലീസ് അറസ്റ്റ് ചെയ്തു. ഡ​ല്‍​ഹി​യി​ലെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ല്‍ വ​നി​ത ക​മ്മീ​ഷ​ന്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ദ്വാ​ര​ക​യി​ലെ ഒ​രു അ​ഭ​യ​കേ​ന്ദ്ര​ത്തി​ല്‍ നി​ന്നാ​ണ് ഏ​റെ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു വ​ന്ന​ത്. സ്ഥാ​പ​ന​ത്തി​ലെ വ​നി​ത ജീ​വ​ന​ക്കാ​ര്‍ ത​ങ്ങ​ളു​ടെ ര​ഹ​സ്യ​ഭാ​ഗ​ങ്ങ​ളി​ല്‍ മു​ള​ക് പൊ​ടി തേ​ക്കു​ന്നു എ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​ക​ള്‍ പ​റ​ഞ്ഞ​ത്. ചെ​റി​യ തെ​റ്റു​ക​ള്‍​ക്കാ​ണ് ഇ​ത്ര ക്രൂ​ര​വും കി​രാ​ത​വു​മാ​യ ശി​ക്ഷാ രീ​തി​ക​ള്‍ ന​ല്‍​കു​ന്ന​ത്. മാ​ത്ര​മ​ല്ല കു​ട്ടി​ക​ളെ നി​ര്‍​ബ​ന്ധി​ച്ചു മു​ള​ക് പൊ​ടി തീ​റ്റി​ക്കു​ക​യും ചെ​യ്യാ​റു​ണ്ടെ​ന്നും ഇ​വി​ടു​ത്തെ അ​ന്തേ​വാ​സി​ക​ള്‍ മൊ​ഴി ന​ല്‍​കി.

Advertisment

publive-image

ആ​റു വയസ്സു മുതല്‍ പ​തി​ന​ഞ്ചു വയസ്സു​വ​രെ പ്രാ​യ​മു​ള്ള അ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ളാ​യ കു​ട്ടി​ക​ള്‍ ത​ങ്ങ​ള്‍ നേ​രി​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന ക്രൂ​ര പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ചു ക​മ്മീ​ഷ​നോ​ടു വി​ശ​ദീ​ക​രി​ച്ചു. പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​വ​ശ്യ​ത്തി​നു ജോ​ലി​ക്കാ​രി​ല്ല. അ​ടു​ക്ക​ള​പ്പ​ണി, വ​സ്ത്രം ക​ഴു​ക​ല്‍, തു​ട​ങ്ങി എ​ല്ലാ ജോ​ലി​ക​ളും ചെ​റി​യ കു​ട്ടി​ക​ളെ കൊ​ണ്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ചെ​യ്യി​ക്കു​ന്ന​ത്. ഒ​രി​ട​ത്ത് 22 പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കു​മാ​യി ഒ​രു പാ​ച​ക​ക്കാ​ര​ന്‍ മാ​ത്ര​മാ​ണു​ള്ള​ത്. ഭ​ക്ഷ​ണം ഒ​ട്ടും ത​ന്നെ ഗു​ണ​നി​ല​വാ​ര​മു​ള്ള​ത​ല്ലെ​ന്നും വ​നി​ത ക​മ്മീ​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

അ​വ​ധി​ക്കാ​ല​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളെ വീ​ട്ടി​ല്‍ പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. ജീ​വ​ന​ക്കാ​രു​ടെ മു​റി​ക​ളും വ​സ്ത്ര​ങ്ങ​ളും കു​ട്ടി​ക​ളെ​ക്കൊ​ണ്ടാ​ണ് വൃ​ത്തി​യാ​ക്കി​പ്പി​ക്കു​ന്ന​ത്. വ​നി​ത ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ സ്വാ​തി മാ​ലി​വാ​ള്‍ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നേ​രി​ട്ടു പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണു പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

Advertisment