Advertisment

ലോക പിതൃദിനത്തില്‍ മാതൃകയായി കെ.കെ.ടി.എം സീഡ്സ്, അഗതികൾക്ക് വസ്ത്രങ്ങളും, N95 മാസ്ക് , സ്റ്റേഷനറി, പലവ്യഞ്ജനങ്ങൾ ഉൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു.

author-image
admin
New Update

കൊടുങ്ങല്ലൂര്‍: കെ കെ ടി എം കോളേജിലെ ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികളുടെ ചാരിറ്റബിൾ സംഘടനയായ കെ കെ ടി എം സീഡ്സ്, ബന്ധുമിത്രാദികളാൽ ഉപേക്ഷിക്കപ്പെട്ട്, സമൂഹ വ്യവസ്ഥ യുടെ പിന്നാമ്പുറങ്ങളിൽ കണ്ണുനീരായി കഴിയുന്ന ആശ്രയം അഗതി മന്ദിരത്തിലെ 25 അന്തേവാസി കൾക്കാണ് ലോക പിതൃദിനത്തില്‍ മാതൃകയായി സഹായം എത്തിച്ചത്.

Advertisment

publive-image

ദിവസവും 350 ലേറെ ആളുകൾക്ക് പൊതിച്ചോറും ,നിരവധി വൃക്ക രോഗികൾക്ക് ചികിത്സ ധനസഹായവും നൽകിവന്നിരുന്ന ടി എഫ് എല്‍  ഫൗണ്ടേഷനു കീഴിൽ എടവിലങ്ങിൽ പ്രവർത്തി ക്കുന്നതും ,അശരണരും ആലംബഹീനരും ,ശാരീരിക മാനസിക വൈകല്യമുള്ളവരും ജാതിമത ഭേദമന്യേ ഉള്ള ആളുകളുടെ അഭയ കേന്ദ്രവുമാണ് ആശ്രയം അഗതി മന്ദിരം .കൊറോണ മഹാമാ രിയിൽ അവരുടെ യോഗക്ലാസ്സും മറ്റും നിറുത്തേണ്ടി വന്നതോടെ വരുമാനം നിലച്ചു. ഏറെ ബുദ്ധിമുട്ടിലാണ്.

അന്തേവാസികളുടെ ആഹാരം ഉൾപ്പടെയുള്ള ദൈന്യം ദിന ചിലവുകൾ മുന്നോട്ടു കൊണ്ടുപോകു വാൻ പ്രയാസമായി.സ്വന്തമായുണ്ടായിരുന്ന വാഹനം വിറ്റ് ഇതുവരെയൊക്കെ മുന്നോട്ട് പോയി . എല്ലാവരേയും സഹായിച്ചിരുന്നവർ മറ്റുള്ളവരുടെ മുന്നിൽ നിത്യവൃത്തിക്കായി കൈ നീട്ടേണ്ട അവസ്ഥയിലാണ് . വിവിധ സർക്കാർ ഏജൻസികളുടെ ശ്രദ്ധയിൽ ,ഈ അഗതി മന്ദിരത്തെ കൊണ്ടു വന്ന് അവരെ പുനരധിവസിപ്പിക്കാനും ,അതിജീവന സുരക്ഷ ഒരുക്കാനും ശ്രമിക്കുമെന്ന് സീഡ്സ് ഭാരവാഹികൾ പറഞ്ഞു .ചടങ്ങിൽ ഡോ .ഡെയിൻ ആൻ്റണി ,ബിന്നി കെ എച്ച് ,കെ. കെ പ്രിയേഷ് എന്നിവർ സംബന്ധിച്ചു.

Advertisment