02
Sunday October 2022

സൂപ്പര്‍ ഹിറ്റായി ഓണം ബംപര്‍, ഇന്നലെ മാത്രം വിറ്റത് 2,70,115 ടിക്കറ്റുകള്‍

'ഓണ കലാപരിപാടികൾ ആരംഭിക്കുകയാണ്', തകർപ്പൻ ലുക്കിൽ ജീവ

ചക്കക്കുരു-നേന്ത്രപ്പഴം പ്രഥമൻ

ഓണം സ്പെഷ്യൽ; ചേന- അവൽപ്പായസം

ഓണത്തല്ലും ഓണപ്പൊട്ടനും ഓണവില്ലും, വൈിധ്യങ്ങളുടെ ഓണവിശേഷങ്ങള്‍

വറുതിയുടെ കര്‍ക്കിടത്തിന് ശേഷം സമൃദ്ധിയുടെ ചിങ്ങമാസത്തിലെ തിരുവോണം ഇന്ന്

പൊന്നോണത്തിനൊരുക്കാം വാഴപ്പൂ പായസം

എരിവുള്ള ഇഞ്ചിക്കറി, തിരുവനന്തപുരം സദ്യ സ്പെഷൽ

പദ്മയെയും കമലയെയും ഊഞ്ഞാലാട്ടുകയും ട്രഡീഷണൽ ലുക്കിൽ ഒരു ചിരിയുമായി നടി അശ്വതി ശ്രീകാന്ത്

More News

പാലടയുടെ അതേ രുചിയിൽ അരിപ്പായസം തയാറാക്കാം. ചേരുവകൾ •ജീരകശാല അരി  – അര കപ്പ് •പാൽ –  6 കപ്പ് •പഞ്ചസാര –  1 കപ്പ് തയാറാക്കുന്ന വിധം   •ജീരകശാല അരി 15 മിനിറ്റ് വെള്ളത്തിൽ കുതിർത്തതിനു ശേഷം മിക്സിയുടെ ജാറിൽ പൊടിച്ചെടുക്കുക. •ശേഷം ഒരു പ്രഷർ കുക്കറിൽ 1 കപ്പ് പഞ്ചസാര ഇട്ട് കാരമലൈസ്  ചെയ്യുക.  കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം. ഇതിലേക്കു 6 കപ്പ് പാലും നേരത്തെ പൊടിച്ച അരിയും കൂടി ചേർത്തു കട്ടയില്ലാതെ ഇളക്കിയെടുക്കുക. […]

ഓണത്തിന്റെ ഒരുക്കങ്ങൾ ദിവസങ്ങൾക്കു മുമ്പേ തുടങ്ങും. അതിൽ പ്രധാനമാണ് നാരങ്ങാ കറി. കൈപ്പില്ലാത്ത നാരങ്ങാകറി എല്ലാവർക്കും ഇഷ്ടമാണ്. നാരങ്ങാ കറി കൈപ്പില്ലാത്ത രീതിയിൽ വളരെ പെട്ടെന്ന് തന്നെ  തയാറാക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ചേരുവകൾ  •വടുകപ്പുളി നാരങ്ങ – 750 ഗ്രാം •വെളുത്തുള്ളി – 3/4  കപ്പ് •കറിവേപ്പില  – ഒരു പിടി • പച്ചമുളക്   – 15 •ഉപ്പ്  – ആവശ്യത്തിന് •നല്ലെണ്ണ – 3 ടേബിൾസ്പൂൺ • കടുക്  – ഒരു ടേബിൾസ്പൂൺ • കാശ്മീരി മുളകുപൊടി – 5 ടേബിൾസ്പൂൺ • വറുത്തുപൊടിച്ച ഉലുവ – 1 […]

തലസ്ഥാനത്തെ ഓണം വാരാഘോഷത്തിന് കനകക്കുന്ന് നിശാഗന്ധിയിൽ തിരിതെളിഞ്ഞു. 12വരെ ജില്ലയിലെ 32 വേദികളിലായി എണ്ണായിരത്തിലേറെ കലാകാരന്മാർ അണിനിരക്കുന്ന വാരാഘോഷത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാനും അപർണ ബാലമുരളിയും മുഖ്യാതിഥികളായി. പ്രളയത്തിന്റെയും കൊവിഡിന്റെയും നാളുകൾക്കുശേഷം ആഘോഷത്തിനുള്ള അവസരമാണ് ഈ ഓണക്കാലമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥ വ്യതിയാനം ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും എല്ലാവർക്കും ഓണം ആഘോഷിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകട്ടെയെന്നും പറഞ്ഞു. എല്ലാവർക്കും മുഖ്യമന്ത്രി ഓണാശംസകൾ […]

 സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല. ഓണസദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അനുസൃതവുമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ടുന്ന എല്ലാ പോഷകങ്ങളും ഒരുനേരത്തെ സദ്യയില്‍ നിന്നുതന്നെ ലഭിക്കുന്നു. ഓണസദ്യ പൊതുവേ സസ്യാഹാരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ്. സദ്യയിലെ ഓരോ കറിയ്ക്കും അതിന്റെതായ പ്രാധാന്യമുണ്ട്. ചോറ്   ചെമ്പാവരി ചോറില്‍ ‘ബി’ വൈറ്റമിനുകളും മഗ്‌നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ ആവശ്യ അമിനോആസിഡുകളും ഗാമാ – അമിനോബ്യൂട്ടിറിക് ആസിഡും ഉണ്ട്. ഇത് രക്തത്തിലെ […]

ആറന്‍മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ തിരുവോണ ദിവസം ഭഗവാനായുള്ള സദ്യയ്ക്ക് സദ്യവട്ടങ്ങളും വിഭവങ്ങളുമായി കാട്ടൂര്‍ മങ്ങാട് ഇല്ലത്തു നിന്നും തിരിയ്ക്കുന്ന തോണിയാണ് തിരുവോണത്തോണി. അതിന്റെ ഐതിഹ്യം ഇങ്ങനെയാണ്. ആറന്‍മുളയ്ക്കടുത്ത് കാട്ടൂര്‍ മങ്ങാട് ഇല്ലത്തെ ഭട്ടതിരിയ്ക്ക് സന്താനങ്ങളുണ്ടായിരുന്നില്ല. ഒടുവില്‍ ഒരു കുട്ടി ജനിച്ചപ്പോള്‍ അത് ആറന്‍മുള ഭഗവാന്റെ കൃപയാണെന്ന് ഭട്ടതിരി വിശ്വസിച്ചു. എല്ലാ വര്‍ഷവും തിരുവോണ സദ്യ ഉണ്ണും മുമ്പ് അദ്ദേഹം ഒരു ബ്രഹ്‌മചാരിയ്ക്ക് ഭക്ഷണം നല്കും. ഒരിക്കല്‍ ഈ പതിവ് തെറ്റി. ബ്രഹ്‌മചാരി എത്താതെ താന്‍ തിരുവോണ […]

ഓണമുണ്ണാൻ കായ വറുത്തതും ശർക്കര ഉപ്പേരിയും മലയാളിക്ക് നിർബന്ധമാണ്. ഇത്തവണ ഓണമെത്തിയതോടെ വിപണിയിൽ ഏത്തപ്പഴം കൊണ്ടുള്ള ഉപ്പേരിക്കും പ്രിയമേറി. കായ വറുത്തതിന് ഒരു കിലോയ്ക്ക് 340 രൂപ മുതലാണു വില. ശർക്കര ഉപ്പേരിക്കും ഏകദേശം ഈ വില തന്നെ. പഴുത്ത കായ ഉപയോഗിച്ച് ഉണ്ടാക്കുന്ന കായ വറുത്തതിന് വില അൽപം കൂടും. നേന്ത്രക്കായയ്ക്ക് വില കൂടുന്നതിന് അനുസരിച്ച് കായ വറുത്തതിനും ഉപ്പേരിക്കും വില കൂടുന്നതാണ് പതിവ്. ഓണത്തിന് ഏറെ പ്രാധാന്യമുള്ള നേന്ത്രക്കായക്കുലകൾക്ക് അത്തം പിറക്കുന്നതിനു മുൻപേ തന്നെ […]

കൊല്ലം: കെ.എസ്.ആർ.ടി.സി ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പഞ്ചപാണ്ഡവ ക്ഷേത്ര ദർശനയാത്രയും ആറന്മുള സദ്യയുണ്ണാനുള്ള സൗകര്യവുമൊരുക്കുന്നു. നാളെ രാവിലെ 5ന് ആരംഭിക്കുന്ന യാത്രയിൽ ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം, തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം, തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രം, തൃക്കൊടിത്താനം മഹാക്ഷേത്രം, തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രം, കവിയൂർ ഗുഹാക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കും. ആറന്മുളവള്ള സദ്യയിലെ ചടങ്ങുകൾ കാണുന്നതിനും, കരക്കാർക്ക് മാത്രമുള്ള നൽകുന്ന 20 വിഭവങ്ങൾ ഒഴികെയുള്ള മറ്റ് 44 വിഭവങ്ങൾ ഉൾപ്പെട്ട സദ്യയിലും പങ്കെടുക്കാം. 850 രൂപയാണ് ടിക്കറ്റ് നിരക്ക്.

ബെംഗളൂരു: ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ 10, 11 തീയതികളില്‍ ഇന്ദിരാ നഗര്‍ ഇസിഎ ഓഡിറ്റോറിയത്തില്‍ നടക്കുന്നു. പത്തിന് വൈകുന്നേരം ആറിന് നടക്കുന്ന പൊതു പരിപാടിയില്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി മഖ്യാഥിതി ആയിരിക്കും. പ്രശസ്ത ചലച്ചിത്ര നടി മേഘന രാജും പങ്കെടുക്കുന്നു. ഇസിഎ പ്രസിഡണ്ട് സഞ്ജയ് അലക്‌സ് സ്വാഗതം പറയും. വൈസ് പ്രസിഡണ്ട് തിലകന്‍, വി.പി.എം, ടോണി അഗസ്റ്റിന്‍, സോബിന്‍ സോമന്‍, മനോജ് വര്‍ഗീസ് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ഇ സി […]

കൊച്ചി: പ്രമുഖ ഇലക്ട്രോണിക്സ്, മൊബൈല്‍ ബ്രാന്‍ഡായ എംഐ ഈ ഓണക്കാലത്ത് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. എംഐ ഓണ വിസ്മിയം ഓഫറിന്റെ ഭാഗമായി സ്മാര്‍ട്ട് ടിവികള്‍ക്ക് 3 വര്‍ഷത്തെ വാറണ്ടി, 7500 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ കൂടാതെ 40 ശതമാനം വരെ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈല്‍ മോഡലുകളായ റെഡ്മി, ഷഓമി സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുന്നവരില്‍ നിന്ന് രണ്ട് കപ്പിള്‍സിന് ദുബായ് ട്രിപ്പും, മറ്റു ഭാഗ്യശാലികള്‍ക്ക് റെഡ്മി 40 ഇഞ്ച് സ്മാര്‍ട്ട് ടിവി എന്നിവ സമ്മാനമായി നല്‍കുന്നു. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട സ്മാര്‍ട്ട്ഫോണ്‍ […]

error: Content is protected !!