Advertisment

കേരളത്തിന്റെ ചരിത്രഗതി മാറ്റിമറിച്ച വീരവനിത - കത്തോലിക്ക കോണ്‍ഗ്രസ്

New Update

publive-image

Advertisment

കോട്ടയം: ആധുനിക കേരളത്തിന്റെ സാമ്പത്തിക, സാമൂഹ്യ രംഗങ്ങളില്‍ ഏറ്റവും നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ പ്രമുഖരുടെ ചുരുക്കപ്പട്ടികയില്‍ സുവര്‍ണ്ണ സ്ഥാനമുറപ്പിച്ചാണ് കെ.ആര്‍ ഗൗരിയമ്മ ചരിത്രത്തിന്റെ ഭാഗമാകുന്നതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം.

പുരുഷ മേധാവിത്വം അതീതീവ്രമായിരുന്ന ഒരു കാലഘട്ടത്തില്‍ കൊടിയ പൊലീസ് പീഡനത്തെ അതീജീവിച്ച് അധികാരത്തിലേക്ക് നടന്നുകയറിയതിനു പിന്നാലെ ജന്മിത്തം കേരളത്തില്‍ നിരോധിക്കാനും കാര്‍ഷിക ഭൂമിയുടെ അവകാശം കര്‍ഷകരില്‍ നിക്ഷിപ്തമാക്കാനുമുള്ള മഹാ ദൗത്യം ഏറ്റെടുത്തു വിജയിപ്പിച്ച സമാനതകളില്ലാത്ത വീരഗാഥയാണ് ഗൗരിയമ്മയുടേതെന്ന് അനുശോചന സന്ദശത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

അസാധ്യമായത് സാധ്യമാക്കാനുള്ള ഇച്ഛാശക്തിയുമായി 1957ലെ റവന്യൂ മന്ത്രിയെന്ന നിലയില്‍ ഗൗരിയമ്മ കൊണ്ടുവന്ന വിപ്‌ളവകരമായ നിയമ നിര്‍മ്മാണത്തിലൂടെ കേരളത്തിന്റെ ചരിത്രഗതി മാറ്റിമറിച്ചുകൊണ്ട് ഭൂമിയുടെ ഉടമസ്ഥരായി മാറിയത് മുപ്പത്തഞ്ചു ലക്ഷത്തോളം കുടിയേറ്റക്കാരും അഞ്ചു ലക്ഷത്തോളം കുടികിടപ്പുക്കാരുമായിരുന്നു.

ഒരു ലക്ഷത്തിലധികം ഏക്കര്‍ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും ഗ്രാമീണ മേഖലയിലെ കര്‍ഷക തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തത് സംസ്ഥാനത്തിന്റെ ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കും തൊഴില്‍ ഭദ്രതയ്ക്കും നല്‍കിയ സംഭാവന നിര്‍ണ്ണായകമായിരുന്നു. ആധുനിക കേരളം കെട്ടിപ്പടുത്തതില്‍ അതുല്യമായ പങ്കാണ് ഗൗരിയമ്മയ്ക്കുള്ളത് - കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പറഞ്ഞു.

kottayam news
Advertisment