Advertisment

ഹാര്‍ട്ട് ലിംഗ്‌സ് മാതൃകാപരമായ ആശ്രയകേന്ദ്രം : മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ

New Update

publive-image

Advertisment

തൊടുപുഴ: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി രൂപം നൽകിയിരിക്കുന്ന ഹാർട്ട് ലിംഗ്‌സ്   മാതൃകാപരമായ ആശ്രയ കേന്ദ്രമാണെന്ന് സീറോ മലബാർ സഭ  കൂരിയ ബിഷപ് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ.

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട തൊടുപുഴയിലെ  മുളങ്കൊമ്പിൽ ഔസേപ്പിന്, സി.സി ഹാർട്ട് ലിംഗ്‌സ് ഗ്ലോബലിന്റെയും ഹാർട്ട് ലിംഗ്‌സ് കോതമംഗലം രൂപത കമ്മിറ്റിയുടെയും നേതൃത്വത്തിൽ  നിർമ്മിച്ചു നൽകിയ ഭവനം ആശീർവദിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്.

publive-image

അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതിസന്ധികളെ അതിജീവിക്കുവാൻ, വിഷമിക്കുന്നവർക്ക് ആത്മധൈര്യം പകർന്നു നൽകുവാൻ ലോകം മുഴുവനുമുള്ള നല്ല സമുദായ അംഗങ്ങളുടെ ഹാർട്ട് ലിംഗ്‌സിലൂടെയുള്ള ഈ കൂടിച്ചേരലിൽ സാധിക്കും. മറ്റുള്ളവരുടെ വേദനയിൽ പങ്കുചേരുവാനുള്ള ഹാർട്ട് ലിംഗ്‌സ് അംഗങ്ങളുടെ ഈ പ്രവർത്തനങ്ങൾ ക്രിസ്തു സ്നേഹത്തിന്റെ സാക്ഷ്യപ്പെടുത്തലാണെന്ന് ബിഷപ് പറഞ്ഞു.

publive-image

ഹാർട്ട് ലിംഗ്‌സിനു നേതൃത്വം നൽകുന്ന ഷെവ.ഡോ. മോഹൻ തോമസ്,ജസ്റ്റിസ് കുര്യൻ ജോസഫ് ഉൾപ്പെടെയുള്ള ഭാരവാഹികളെ കൂരിയ ബിഷപ്  അനുമോദിച്ചു. പ്രഥമ ഭവനത്തിന്റെ താക്കോൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം മുളങ്കൊമ്പിൽ ഔസേപ്പിനു കൈമാറി.

 

തൊടുപുഴ ടൗൺ ഫൊറോനാ പള്ളി വികാരി ഡോ. ജിയോ തടിക്കാട്ട് മുഖ്യ സന്ദേശം നൽകി. ഹാർട്ട്ലിംഗ്സ് ഗ്ലോബൽ ഫിനാൻസ് ഇൻചാർജ് ആന്റണി എൽ. തൊമ്മാന,ഗ്ലോബൽ ട്രഷറർ പി.ജെ പാപ്പച്ചൻ,ഖത്തർ എസ്.എം.സി.എ പ്രസിഡന്റ് ജോൺസൺ ഇലവത്തിങ്കൽ, കുവൈറ്റ് എസ്.എം.സി.എ പ്രസിഡന്റ് തോമസ് കുരുവിള, കോതമംഗലം രൂപത പ്രസിഡന്റ്  ഐപ്പച്ചൻ തടിക്കാട്ട്,‌ ജനറൽ സെക്രട്ടറി  ജോസ് പുതിയിടം, ട്രഷറർ ജോൺ മുണ്ടൻകാവിൽ, വൈസ് പ്രസിഡന്റ്  മാത്യു മലേക്കുടി എന്നിവർ ആശംസകൾ അർപ്പിച്ചു.

ഹാർട്ട് ലിംഗ്‌സ് പ്രവർത്തകർക്കൊപ്പം മുളങ്കമ്പിൽ ഔസേപ്പിന്റെ സഹപാഠികളും ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.

thodupuzha news
Advertisment