Advertisment

കത്തോലിക്ക കോൺഗ്രസ് കോതമംഗലം രൂപത സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു

New Update

publive-image

Advertisment

കോതമംഗലം: കത്തോലിക്ക കോൺഗ്രസ് കോതമംഗലം രൂപത സമിതിയുടെ 2021-24 വർഷത്തേക്കുള്ള ഭാരവാഹികളെ മുവാറ്റുപുഴ നിർമല ഹയർ സെക്കണ്ടറി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന രൂപത പ്രതിനിധി സഭ യോഗത്തിൽ തിരഞ്ഞെടുത്തു. പ്രസിഡൻറായി ജോസ് പുതിയടവും, ജനറൽ സെക്രട്ടറിയായി ജോൺ മുണ്ടൻകാവിലും, ട്രഷററായി ജോയ് പോൾ പീച്ചാട്ടും തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റുമാർ - റോജോ ജോസഫ് വടക്കേൽ, കെ.എം മത്തച്ചൻ കളപ്പുര, സിൽവി ടോം അഞ്ചുകണ്ടത്തിൽ, സീന സാജു മുണ്ടക്കൽ, ഗ്ലോബൽ പ്രവർത്തക സമിതി അംഗങ്ങൾ - അഡ്വ. ഇ കെ ജോസ് ഇലഞ്ഞിക്കൽ, ഐപ്പച്ചൻ തടിക്കാട്ട്, സെക്രട്ടറിമാരായി അഡ്വ. വി.യു ചാക്കോ വറങ്ങലക്കുടി, ജോർജ് പി.ജെ പാലപറമ്പിൽ, ബേബിച്ചൻ നിധീരി, അഡ്വ തമ്പി പിട്ടാപ്പിള്ളി, തോമസ് ചരളംകുന്നേൽ, ജോസ് കൊട്ടുപിള്ളി, മോൻസി മങ്ങാട്ട്, ആൻറണി പാലക്കുഴി, വി.ടി ചാക്കോ വിളയപ്പിള്ളി, ജെയിംസ് പീറ്റർ മാതേക്കൽ, ജോസഫ് ചാക്കോ തോട്ടത്തിമാലി, ജോസ് വർക്കി പാലക്കുഴി എന്നിവരെയും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഡോ ജോസുകുട്ടി ജെ ഒഴുകയിൽ, അഡ്വ പോൾ ജോസഫ് കുളത്തൂർ, ബിനു ബേബി മണ്ണൂർ, ജോയി മാത്യു കാവപുരക്കൽ, എം എം തോമസ് മലേക്കുടിയിൽ, റൂബി തോമസ് നെടുങ്കല്ലേൽ, ഗർവാസീസ് തോമസ് റാത്തപ്പിള്ളിൽ, മറിയാമ്മ ബെന്നി തോട്ടുപാട്ട് എന്നിവരെയും തിരഞ്ഞെടുത്തു.

വരണാധികാരികളായ റവ ഡോ തോമസ് ചെറുപറമ്പിൽ, അഡ്വ സുജേഷ് കെ മാത്യു എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ഗ്ലോബൽ സമിതി പ്രസിഡൻറ് അഡ്വ ബിജു പറയന്നിലം അഭിനന്ദിച്ചു.

kochi news
Advertisment