Advertisment

മുൻ ജസ്റ്റിസ് കമാൽ പാഷക്കെതിരായ കാത്തലിക് ഫോറത്തിന്റെ ആരോപണം ശരി വെച്ച് കേരള മുഖ്യമന്ത്രി

New Update

കൊച്ചി: കേരള ഹൈക്കോടതി മുൻ ജസ്റ്റിസിന്റെ ജമാത്ത് ബന്ധം ആദ്യമായി ആരോപിച്ചത് കാത്തലിക് ഫോറം പ്രസിഡണ്ടായ ബിനു ചാക്കോയാണ്. സീറോ മലബാർ സഭാ തലവനെതിരെ സകല നിയമ നടപടികളെ മറികടന്ന് കേസ് എടുക്കാൻ വിധി പറയുകയും. പിന്നീട് റിട്ടയർ ചെയ്തതിന് ശേഷം കന്യാസ്ത്രീ സമരപന്തലിൽ വിമത വൈദീകരോടൊപ്പം വേദി പങ്കിട്ട് പ്രസംഗിക്കുകയും ചെയ്തപ്പോൾ ബിനു ചാക്കോ ഈ ആരോപണം ഉന്നയിച്ചിരുന്നു.

publive-image

കൂടാതെ സമര പന്തലിൽ ജമാ അത്ത് ഇസ്ലാമിയുടെ സാന്നിധ്യം ഉണ്ട് എന്നും ആരോപിച്ചിരുന്നു. കത്തോലിക്ക സഭയെ തകർക്കാനുള്ള അജണ്ടയുടെ ഭാഗമാണോ ഈ പ്രവർത്തികൾ എന്ന് അന്വേഷിക്കണമെന്നും അവിശ്യപ്പെട്ടിരുന്നു. ഇന്ന് മുഖ്യമന്ത്രി കടുത്ത ഭാഷയിൽ ജസ്റ്റിസിനെ വിമർശിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനം സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണം. പൗരത്വ ബിൽ സംബന്ധിച്ച് ജനങ്ങളിൽ അനാവശ്യ ഭീതി പരത്തി പ്രസംഗിക്കുന്നത് തടയണമെന്നും കാത്തലിക് ഫോറം ആവശ്യപ്പെട്ടു.

Advertisment