Advertisment

കെ.സി.വൈ.എം. 42-ാമത് വാര്‍ഷിക സെനറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

New Update

കോട്ടയം : കേരള കത്തോലിക്ക യുവജനപ്രസ്ഥാനമായ കെ.സി.വൈ.എം. ന്‍റെ 42-ാമത് വാര്‍ഷിക സെനറ്റ് സമ്മേളനത്തിന് ഇന്ന് തൃശ്ശൂര്‍ അതിരൂപതയുടെ ആതിഥേയത്വത്തില്‍ ആമ്പല്ലൂര്‍ സ്പിരിച്ച്വല്‍ ആനിമേഷന്‍ സെന്ററില്‍ ഇന്ന് തുടക്കം കുറിക്കും.

Advertisment

സെനറ്റ് സമ്മേളനം തൃശ്ശൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ ആന്‍ഡ്രൂസ് താഴത്ത് പിതാവ് ഉദ്ഘാടനം ചെയ്യും.

കെ.സി.ബി.സി. യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്, കെ.സി.ബി.സി. സെക്രട്ടറി ജനറല്‍ അഭിവന്ദ്യ ജോസഫ് മാര്‍ തോമസ് പിതാവ്, തൃശ്ശൂര്‍ അതിരൂപത സഹായമെത്രാന്‍ അഭിവന്ദ്യ ടോണി നീലങ്കാവില്‍ പിതാവ് തുടങ്ങിയവര്‍ സെനറ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.

32 രൂപതകളില്‍ നിന്നായി 250 ഓളം യുവജനങ്ങള്‍ പങ്കെടുക്കുന്ന സെനറ്റ് സമ്മേളനത്തില്‍ 2019 വര്‍ഷത്തെ രൂപത, സംസ്ഥാനതല റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കപ്പെടും. പ്രസ്ഥാനം ഇടപെടേണ്ട സാമൂഹിക വിഷയങ്ങളെക്കുറിച്ചും പുതിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ചകളും നടത്തപ്പെടും.

2020 വര്‍ഷത്തേക്കുള്ള പുതിയ സംസ്ഥാനസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പും സെനറ്റ് സമ്മേളനത്തില്‍ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ്  സിറിയക് ചാഴികാടന്‍ പറഞ്ഞു. മൂന്നു ദിവസങ്ങളിലായി നീണ്ടു നില്ക്കുന്ന സെനറ്റ് സമ്മേളനം ഞായറാഴ്ച അവസാനിക്കും.

സംസ്ഥാന ഭാരവാഹികളായ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ബിജോ പി, ബാബു, ജോസ് റാല്‍ഫ്, ഡെലിന്‍ ഡേവിഡ്, തേജസ് മാത്യു കറുകയില്‍, സന്തോഷ് രാജ്, റോസ്‌മോള്‍ ജോസ്, ടീന കെ. എസ്., ഷാരോണ്‍ കെ. റെജി, സി. റോസ് മെറിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

catholica senete
Advertisment