Advertisment

ചെന്നൈയിൽ നടക്കുന്ന ആവേശകരമായ ടെസ്റ്റ് മത്സരം ക്ഷണനേരത്തേക്കു കണ്ടു ! ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

New Update

publive-image

ചെന്നൈ: ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെ ചെന്നൈ എം.എ. ചിദംബരം സ്റ്റേ‍ഡിയത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ‌ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയിൽ നടക്കുന്ന ആവേശകരമായ ടെസ്റ്റ് മത്സരം ക്ഷണനേരത്തേക്കു കണ്ടെന്നാണു പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇതോടൊപ്പം സ്റ്റേഡിയം ഉൾപ്പെടുന്ന ചെന്നൈ നഗരത്തിന്റെ ചിത്രവും മോദി പങ്കു വച്ചു. വിവിധ പദ്ധതികൾ‌ ഉദ്ഘാടനം ചെയ്യുന്നതിനാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തിയത്.

Advertisment