സിബിഐയിൽ കൂട്ട സ്ഥലം മാറ്റം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, January 11, 2019

സിബിഐയിൽ വീണ്ടും സ്ഥലം മാറ്റം. ആറ് ജോയിൻറ് ഡയറ്കടർമാരെ സ്ഥലം മാറ്റി. സിബിഐ വക്താവ് അഭിഷേക് ദയാലും സ്ഥലം മാറ്റിയവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.

നേരത്തെ നാഗേശ്വർ റാവു ഇടക്കാല ഡയറക്ടറായിരുന്ന സമയത്ത് അലോക് വർമയുമായി അടുപ്പമുള്ള എല്ലാ ഉദ്യോഗസ്ഥരെയും പല ഇടങ്ങളിലേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നീട് അലോക് വർമ സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് തിരിച്ചെത്തിയപ്പോൾ ഈ ഉത്തരവുകൾ റദ്ദാക്കിയിരുന്നു.

നാഗേശ്വര റാവു ഇടക്കാല ഡയറക്ടറായി വീണ്ടും ചുമതലയേറ്റതിനെ തുടർന്ന് അലോക് വർമ ഇറക്കിയ സ്ഥലം മാറ്റ ഉത്തരവുകൾ റദ്ദാക്കുകയും അതിന് പുറമെ കൂടുതൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരിക്കുകയാണ്. കേന്ദ്രസർക്കാർ സിബിഐയിൽ കൂടുതൽ പിടിമുറുക്കുന്നതിന്റെ സൂചനയായും നടപടിയെ വിലയിരുത്തുന്നുണ്ട്.

×