Advertisment

354 കോ​ടി​യു​ടെ ബാ​ങ്ക് ത​ട്ടി​പ്പ്; ക​മ​ൽ​നാ​ഥി​ന്‍റെ മ​രു​മ​ക​നെ​തി​രെ സി​ബി​ഐ കേ​സ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥി​ന്‍റെ മ​രു​മ​ക​ൻ ര​തു​ൽ പു​രി​ക്കെ​തി​രെ 354 കോ​ടി​യു​ടെ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ കേ​സ്. മോ​സ​ർ ബെ​യ​ർ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്റ്റർ കൂ​ടി​യാ​യ ര​തു​ൽ പു​രി​ക്കും ക​മ്പ​നി​യി​ലെ മ​റ്റ് നാ​ല് ഡ​യ​റ​ക്റ്റർ​മാ​ർ​ക്കും എ​തി​രാ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ്ര​തി​ചേ​ർ​ത്ത ഡ​യ​റ​ക്റ്റർ​മാ​രു​ടെ ഓ​ഫിസും വീ​ടും അ​ട​ക്കം ആ​റ് സ്ഥ​ല​ത്ത് സി​ബി​ഐ സം​ഘം റെ​യ്ഡ് ന​ട​ത്തി. ര​തു​ലി​നെ കൂ​ടാ​തെ മോ​സ​ർ ബെ​യ​ർ എം​ഡി ദീ​പ​ക് പു​രി, ഡ​യ​റ​ക്റ്റ​ർ​മാ​രാ​യ നി​താ പു​രി, വി​നീ​ത് ശ​ർ​മ, സ​ഞ്ജ​യ് ജെ​യ്ൻ, എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. സി​ഡി, ഡി​വി​ഡി നി​ർ​മാ​ണ രം​ഗ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട ക​മ്പ​നി​യാ​ണ് മോ​സ​ർ ബെ​യ​ർ.

ര​തു​ൽ പു​രി​യു​ടെ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ആ​സ്തി​ക​ൾ എ​ൻ​ഫോ​ഴ്സ്‌​മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റ് അ​ടു​ത്തി​ടെ ക​ണ്ടു​കെ​ട്ടി​യി​രു​ന്നു. ഡ​ൽ​ഹി​യി​ലെ 300 കോ​ടി രൂ​പ മ​തി​ക്കു​ന്ന ബം​ഗ്ലാ​വും ക​ണ്ടു​കെ​ട്ടി. അ​ഗ​സ്ത വെ​സ്റ്റ്‌​ല​ൻ​ഡ് ഹെ​ലി​കോ​പ്റ്റ​ർ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, ബി​നാ​മി ഇ​ട​പാ​ട് കേ​സു​ക​ളും ര​തു​ൽ പു​രി നേ​രി​ടു​ന്നു​ണ്ട്.

Advertisment