Advertisment

 4000 കോടിയുടെ പരിശീലന വിമാനങ്ങൾ വാങ്ങിയതില്‍ അഴിമതി ;  വിവാദ ആയുധ ഇടപാടുകാരൻ സഞ്ജയ്‌ ഭണ്ഡാരിയുടെ ഓഫീസുകളിൽ സിബിഐ പരിശോധന

New Update

ഡല്‍ഹി : വിവാദ ആയുധ ഇടപാടുകാരൻ സഞ്ജയ്‌ ഭണ്ഡാരിയുടെ ഓഫീസുകളിൽ സിബിഐ പരിശോധന. യുപിഎ സർക്കാരിന്‍റെ കാലത്ത് വ്യോമസേനയ്ക്ക് 4000 കോടിയുടെ പരിശീലന വിമാനങ്ങൾ വാങ്ങിയ ഇടപാടുമായി ബന്ധപ്പെട്ടാണ് ഭണ്ഡാരിക്കെതിരെ അന്വേഷണം നടക്കുന്നത്. പരിശോധനയില്‍ രേഖകൾ കണ്ടെത്തിയതായി സിബിഐ വൃത്തങ്ങൾ അറിയിച്ചു.

publive-image

ഭണ്ഡാരിക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബർട്ട് വാദ്രയുമായി അടുപ്പം ഉണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇടപാടിൽ 339 കോടി രൂപ ഇടനിലക്കാർ കൈപ്പറ്റിയെന്നും സിബിഐ വ്യക്തമാക്കി

Advertisment