Advertisment

ഡി.കെ. ശിവകുമാര്‍ 75 കോടിയോളം രൂപ അനധികൃതമായി സമ്പാദിച്ചെന്ന് സിബിഐ; കേസ് രജിസ്റ്റര്‍ ചെയ്തു; ബിജെപി തന്നെ വേട്ടയാടുന്നുവെന്ന് ശിവകുമാര്‍

New Update

publive-image

Advertisment

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. മന്ത്രിയായിരുന്ന സമയത്ത് 74.93 കോടി രൂപ അനധികൃതമായി ശിവകുമാര്‍ സമ്പാദിച്ചെന്ന് സിബിഐ പറയുന്നു.

ശിവകുമാറുമായും സഹോദരന്‍ ഡി.കെ. സുരേഷുമായും ബന്ധപ്പെട്ട നിരവധി കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച സിബിഐ റെയ്ഡ് നടത്തിയിരുന്നു. കര്‍ണാടക, ഡല്‍ഹി, മുംബൈ എന്നിവടങ്ങളിലെ 14 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്.

ബാങ്ക് രേഖകള്‍, വസ്തു രേഖകള്‍, 57 ലക്ഷത്തോളം രൂപ എന്നിവ പിടിച്ചെടുത്തതായി സിബിഐ പറയുന്നു. എന്നാല്‍ തന്നെ ബിജെപി വേട്ടയാടുന്നുവെന്നാണ് ശിവകുമാര്‍ പറയുന്നത്. അനീതിക്കെതിരെ പോരാടുന്നതില്‍ നിന്ന് തന്നെ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment